ഹരിതക്ക് പുതിയ ഒൻപതംഗ സംസ്ഥാന കമ്മിറ്റി; പി എച്ച് ആയിശ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് സെക്രട്ടറി
- Published by:Rajesh V
- news18-malayalam
Last Updated:
പിരിച്ചുവിട്ട 10 അംഗ കമ്മിറ്റിക്ക് പകരം ഒമ്പത് അംഗ കമ്മിറ്റിയെ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു
കോഴിക്കോട്: എം എസ് എഫ് നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപ പരാതി വനിതാ കമ്മീഷനിൽ നൽകിയതിന് പിരിച്ചുവിട്ട 'ഹരിത' സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. പി എച്ച് ആയിശ ബാനുവിനെ (മലപ്പുറം) സംസ്ഥാന പ്രസിഡൻറായും, റുമൈസ റഫീഖിനെ (കണ്ണൂർ) ജനറൽ സെക്രട്ടറിയായും പ്രഖ്യാപിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. പിരിച്ചുവിട്ട 10 അംഗ കമ്മിറ്റിക്ക് പകരം ഒമ്പത് അംഗ കമ്മിറ്റിയെ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു.
ട്രഷറർ- നയന സുരേഷ് (മലപ്പുറം). വൈസ് പ്രസിഡന്റുമാർ- നജ് വ ഹനീന (മലപ്പുറം), ഷാഹിദ റാഷിദ് (കാസർകോട്), അയ്ഷ മറിയം (പാലക്കാട്). സെക്രട്ടറിമാർ: അഫ്ഷില (കോഴിക്കോട്), ഫായിസ എസ്. (തിരുവനന്തപുരം), അഖീല ഫർസാന (എറണാകുളം).
എം എസ് എഫ് സംസ്ഥാന കമ്മിറ്റി ഓഫീസിലെ യോഗത്തിനിടെ പോഷക സംഘടനയായ 'ഹരിത'യിലെ നേതാക്കളോട് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗിക പരാമർശം നടത്തിയെന്ന് കാട്ടി പത്തോളം വനിതകൾ വനിത കമ്മീഷന് പരാതി നൽകുകയായിരുന്നു. ഫോണിലൂടെ അസഭ്യവാക്കുകൾ പറഞ്ഞതായി എം എസ് എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബിനെതിരെയും പരാതിയുണ്ട്.
advertisement
എം എസ് എഫിന്റെയും ഹരിതയുടെയും ഭാരവാഹികളെ വിളിച്ചുവരുത്തി മുസ്ലിം ലീഗ് നേതൃത്വം ചർച്ച നടത്തുകയും ഖേദം പ്രകടിപ്പിക്കാൻ എം എസ് എഫിനും വനിത കമ്മീഷനിലെ പരാതി പിൻവലിക്കാൻ ഹരിത ഭാരവാഹികൾക്കും നിർദേശം നൽകി. എന്നാൽ ഹരിത പരാതി പിൻവലിച്ചില്ല. തുടർന്ന്, കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരിൽ എന്ന് വ്യക്തമാക്കി ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം പിരിച്ചുവിടുകയായിരുന്നു.
advertisement
മുഫീദ തസ്നി പ്രസിഡന്റും നജ്മ തബ്ഷീറ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. ഇതിനിടെ കഴിഞ്ഞ ദിവസം പി കെ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 12, 2021 6:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹരിതക്ക് പുതിയ ഒൻപതംഗ സംസ്ഥാന കമ്മിറ്റി; പി എച്ച് ആയിശ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് സെക്രട്ടറി


