കൊച്ചി: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് താരം സണ്ണി ലിയോണിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കഴിഞ്ഞ ദിവസമാണ് നടി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇത് പരിഗണിച്ച കോടതി അറസ്റ്റ് തടയുകയായിരുന്നു. കേസിൽ ക്രൈംബ്രാഞ്ചിന് നോട്ടീസ് നല്‍കി ചോദ്യം ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.
2016 മുതല്‍ വിവിധ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് അവകാശപ്പെട്ട് 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാട്ടി പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് സണ്ണിക്കെതിരെ പരാതി നൽകിയത്. ഇതനുസരിച്ച് സണ്ണി ലിയോണിയെ കൊച്ചി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ലെന്നാണ് സണ്ണി ലിയോണി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. അഞ്ചു തവണ ഡേറ്റ് നല്‍കിയിട്ടും സംഘാടകന് പ്രോഗ്രാം നടത്താനായില്ല. എപ്പോൾ ആവശ്യപ്പെട്ടാലും ചടങ്ങില്‍ പങ്കെടുക്കും എന്നായിരുന്നു നടിയുടെ മൊഴി. സംഘാടകരുടെ പിഴവു മൂലമാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നും താൻ നിരപരാധിയാണെന്ന് ചൂണ്ടികാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി 12 തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ഷിയാസിന്റെ പരാതി. സണ്ണി ലിയോണിക്ക് പണം നല്‍കിയതിന്റെ രേഖകളടക്കമാണ് പരാതി നല്‍കിയിരുന്നത്.
എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കാന്‍ ഇപ്പോഴും സന്നദ്ധയാണെന്നാണ് സണ്ണി ലിയോണി ക്രൈബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. അഞ്ചു തവണ പരിപാടി മാറ്റിവെച്ചു. തന്റേതായ കാരണങ്ങള്‍ കൊണ്ടല്ല പരിപാടി മാറ്റിയത്. തിയതി നിശ്ചയിച്ച് അറിയിച്ചാല്‍ ഇനി വേണമെങ്കിലും പങ്കെടുക്കാമെന്നും താരം ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.