തട്ടിപ്പു കേസ്; സണ്ണി ലിയോണി കളവ് പറയുന്നു; ആത്മഹത്യയുടെ വക്കിലെന്ന് പരാതിക്കാരൻ

Last Updated:

കൊച്ചിയില്‍ സംഘടിപ്പിയ്ക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാക്ക് നല്‍കി 2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി സണ്ണി ലിയോണി തന്റെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി ആയിരുന്നു ഷിയാസിന്റെ പരാതി.

കൊച്ചി: ബോളിവുഡ് താരം സണ്ണിലിയോണി ഉൾപ്പെട്ട തട്ടിപ്പു കേസിൽ നടി കളവുപറയുന്നതായി  പരാതിക്കാരന്‍.  ധനനഷ്ടം മൂലം ആത്മഹത്യയുടെ വക്കിലാണെന്നും ഇയാൾ പറയുന്നു. അതേസമസം കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സണ്ണി ലിയോണിയുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ടാണ് പരിപാടിയുടെ  കോര്‍ഡിനേറ്റര്‍ ഷിയാസ് പെരുമ്പാവൂരിന്‍റെ പ്രതികരണം. സംഘടകരുടെ ഇടപെടല്‍ മൂലം പരിപാടി പലവട്ടം മാറ്റിയെന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോര്‍ഡിനേറ്റര്‍ ഷിയാസ് പെരുമ്പാവൂര്‍ ന്യൂസ് 18 നോട് പറഞ്ഞത്.
2018 മെയ് 26 ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സണ്ണി ലിയോണി അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന ഡാന്‍സ് ഫിനാലെ പരിപാടിക്കാണ് പദ്ധതിയിട്ടത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് സണ്ണിയുടെ കൂടി സമ്മതത്തോടെ പരിപാടി ഉപേക്ഷിയ്ക്കുകയായിരുന്നു. പ്രളയമടക്കമുള്ള പ്രതീകൂല സാഹചര്യം മൂലം ആവര്‍ഷം പരിപാടി നടത്താനായില്ല.
advertisement
സംഘാടകരുടെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പ്രതിഫലം 30 ല്‍ നിന്ന് 25 ലക്ഷത്തിലേക്ക് സണ്ണി ലിയോണ്‍ കുറച്ചു. ആദ്യം പത്തും പിന്നീട് 19 ലക്ഷം രൂപയും കൈപ്പറ്റുകയും ചെയ്തു.പിന്നീട് താരത്തിന്റെ കൂടെ സമ്മതത്തോടെ 2019 ഫെബ്രുവരി 14 ന് അങ്കമാലിയിലേക്ക് പരിപാടി മാറ്റി. പുതുവത്സരത്തിന് മുമ്പ് പരിപാടിയുടെ പ്രമോഷനില്‍ പങ്കെടുക്കാമെന്ന് പറഞ്ഞെങ്കിലും തയ്യാറായില്ല.
advertisement
അങ്കമാലിയിലെ പരിപാടിയുടെ തലേന്നാള്‍ കൊച്ചിയിലെത്തിയെങ്കിലും രാത്രി പതിനൊന്നരയോടെ പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് കാട്ടി ട്വീറ്റ് ചെയ്യുകയാണ് ഉണ്ടായത്. വലിയ പരിപാടിയെന്ന നിലയില്‍ വമ്പന്‍ ക്രമീകരണങ്ങളാണ് അങ്കമാലിയില്‍ സജ്ജമാക്കിയിരുന്നത്. അവസാന നിമിഷം പരിപാടി ഉപേക്ഷിക്കേണ്ടി വന്നതിലൂടെ രണ്ടരക്കോടിയോളം രൂപ നഷ്ടമായതായും ഷിയാസ് പറയുന്നു.
പ്രതീകൂല കാലാവസ്ഥയേത്തുടര്‍ന്ന് ഒറ്റത്തവണയാണ് പരിപാടി മാറ്റിയത. രണ്ടാം വട്ടം സണ്ണി ലിയോണിയാണ് ചതിച്ചത്. സംഭവത്തേത്തടുര്‍ന്ന് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസെടുത്തെങ്കിലും രണ്ടുവര്‍ഷം കഴിഞ്ഞാണ് മൊഴിയെടുക്കല്‍ പോലും നടന്നതെന്നും ഷിയാസ് ആരോപിക്കുന്നു.
advertisement
അതേസമയം സണ്ണി ലിയോണിക്കെതിരായ പരാതിയില്‍ വഞ്ചനക്കുറ്റം നിലനില്‍ക്കില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നതെന്നാണ് സൂചന. 2018 മെയ് മാസത്തിലെ പരിപാടിയ്ക്കായാണ് അഡ്വാന്‍സ് വാങ്ങിയത്. പറഞ്ഞ തീയതിയില്‍ പരിപാടി നടക്കാതെ വന്നതോടെ അഞ്ചുതവണ തീയതി മാറ്റി നല്‍കി. എന്നിട്ടും പരിപാടി സംഘടിപ്പിയ്ക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല ഇത് തന്റെ കുഴപ്പമല്ലെന്നും സണ്ണി ലിയോണ്‍ ക്രൈബ്രാഞ്ചിനെ അറിയിച്ചു.
advertisement
പരാതിക്കാരന്റെയും താരത്തിന്റെയും മൊഴി രേഖപ്പെടുത്തി കഴിഞ്ഞപ്പോള്‍ സാമ്പത്തിക തട്ടിപ്പ്,വഞ്ചന എന്നീ കുറ്റങ്ങളുടെ പരിധിയില്‍ സംഭവങ്ങള്‍ വരില്ല. അതുകൊണ്ടുതന്നെ കേസ് അവസാനിപ്പിക്കാന്‍ ഡി.ജി.പിയ്ക്ക് റിപ്പോര്‍ട്ട് നല്‍കും.
കൊച്ചിയില്‍ സംഘടിപ്പിയ്ക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാക്ക് നല്‍കി 2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി സണ്ണി ലിയോണി തന്റെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി ആയിരുന്നു ഷിയാസിന്റെ പരാതി. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊച്ചി ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കേസില്‍ കഴിഞ്ഞ ദിവസം സണ്ണി ലിയോണിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തട്ടിപ്പു കേസ്; സണ്ണി ലിയോണി കളവ് പറയുന്നു; ആത്മഹത്യയുടെ വക്കിലെന്ന് പരാതിക്കാരൻ
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement