പൂജപ്പുര ജയിലില്‍ മർദ്ദനമേറ്റ കെവിന്‍ കേസ് പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശം

Last Updated:

മൊഴി രേഖപ്പെടുത്തിയ ശേഷം വീണ്ടും ആശുപത്രിയിലേക്ക് മാറ്റണം. ജയില്‍ ഡി ജി പി നല്‍കിയ റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തയ കോടതി രണ്ടാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ മര്‍ദ്ദനമേറ്റ കെവിന്‍ കേസ് പ്രതി ടിറ്റോ ജെറോമിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി നിർദ്ദേശം. കോടതി നിർദ്ദേശപ്രകാരം ടിറ്റോയെ കാണാനെത്തിയ മാതാപിതാക്കളെ തടഞ്ഞ തിരുവനന്തപുരം കമ്മീഷണറെ കോടതി വിമര്‍ശിച്ചു. ജയിൽ ഡി ജിപി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
കെവിന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്കായി പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി ടിറ്റോ ജെറോമിനെ, ജയിലില്‍ വെച്ച് ക്രൂരമായി മർദ്ദിക്കപ്പെട്ടെന്നായിരുന്നു പിതാവിന്റെ പരാതി. പരാതി അന്വോഷിക്കാൻ ജില്ലാ ജഡ്ജിയെ ചുമതലപ്പെടുത്തി ഹൈക്കോടതി റിപോർട്ട് തേടിയിരുന്നു.
കൂടാതെ ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോൾ ജയിൽ ഡി ജിപിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും കോടതി ചൂണ്ടികാട്ടി. ജയിലിൽ വെച്ച് മർദ്ദനമേറ്റ വിവരം ഡി ജി പിയുടെ റിപോർട്ടിലില്ലെന്നും കോടതി വ്യക്തമാക്കി. ടിറ്റോ ജറോമിന്റെ മാതാപിതാക്കൾ ആശുപത്രിയിലെത്തി അര മണിക്കൂർ മകനുമായി സംസാരിക്കാനും ഹൈക്കോടതി അനുമതി നല്കിയിരുന്നു. എന്നാൽ, ഉച്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിച്ചപ്പോൾ തിരുവന്തപുരം സിറ്റി പോലിസ് കമ്മിഷണറെ കോടതി വിമര്‍ശിച്ചു. കോടതി നിര്‍ദേശ പ്രകാരം ടിറ്റോ ജെറോമിനെ കാണാനെത്തിയ മാതാപിതാക്കളെ തടഞ്ഞതിനാണ് തിരുവന്തപുരം കമ്മിഷണറെ കോടതി വിമര്‍ശിച്ചത്.
advertisement
You may also like:ഏഷ്യാനെറ്റിലെ ആദ്യത്തെ 'മുൻഷി' ശിവശങ്കര കുറുപ്പ് അന്തരിച്ചു [NEWS]പിജെ ജോസഫിന്‍റെ പിന്‍ഗാമിയാവാന്‍ അപു ജോണ്‍ ജോസഫ്; ഇത്തവണ തിരുവമ്പാടിയില്‍ മത്സരിക്കും [NEWS]NCPയിൽ പാലായെ ചൊല്ലിയുള്ള തർക്കം എലത്തൂരിലേക്കും; ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ടി.പി പീതാംബരൻ [NEWS] ഉത്തരവിന്റെ പകര്‍പ്പ് ഇല്ലാതെ മകനെ കാണാന്‍ അനുവദിക്കില്ല എന്ന കമ്മിഷണറുടെ നിലപാടിനെയാണ് കോടതി വിമര്‍ശിച്ചത്. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. എന്നിട്ടും അനുമതി നല്‍ക്കാത്തതിനെ കോടതി വിമര്‍ശിച്ചു. പിന്നീട് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി കമ്മിഷണറെ നേരിട്ട് അതൃപ്തി അറിയിച്ചു. ടിറ്റോ ജറോമിനെ ഇന്നുതന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്താനും കോടതി നിർദ്ദേശിച്ചു.
advertisement
മൊഴി രേഖപ്പെടുത്തിയ ശേഷം വീണ്ടും ആശുപത്രിയിലേക്ക് മാറ്റണം. ജയില്‍ ഡി ജി പി നല്‍കിയ റിപ്പോര്‍ട്ടില്‍ അതൃപ്തി
രേഖപ്പെടുത്തയ കോടതി രണ്ടാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂജപ്പുര ജയിലില്‍ മർദ്ദനമേറ്റ കെവിന്‍ കേസ് പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശം
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement