• HOME
  • »
  • NEWS
  • »
  • kerala
  • »
  • SFI | ജാമ്യവ്യവസ്ഥ ലംഘിച്ചു; SFI നേതാവിന് വധശ്രമക്കേസിൽ അനുവദിച്ചിരുന്ന ജാമ്യം ഹൈക്കോടതി റദ്ദാക്കി

SFI | ജാമ്യവ്യവസ്ഥ ലംഘിച്ചു; SFI നേതാവിന് വധശ്രമക്കേസിൽ അനുവദിച്ചിരുന്ന ജാമ്യം ഹൈക്കോടതി റദ്ദാക്കി

ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി.

  • Share this:
കൊച്ചി: എ.ഐ.എസ്.എഫ് (AISF) വനിതാ നേതാവിനെതിരെ ലൈംഗികമായി അതിക്രമം നടത്തിയ കേസിലടക്കം പ്രതിയായ
എസ്എഫ്ഐ നേതാവിന് വധശ്രമക്കേസില്‍ അനുവദിച്ചിരുന്ന ജാമ്യം ഹൈക്കോടതി (High court Kerala) റദ്ദാക്കി. എസ്എഫ്ഐ (SFI) എറണാകുളം ജില്ലാ പ്രസിഡന്റ് പിഎം അര്‍ഷോയുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി.

ആര്‍ഷോയ്ക്ക് എതിരെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുള്ള എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്താനും ഹൈക്കോടതി ഉത്തരവിട്ടു. മറ്റൊരു കേസില്‍ ആര്‍ഷോയ്ക്ക് അനുകൂലമായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.

ക്രിമിനല്‍ കേസുകളില്‍ പ്രതിയല്ലെന്ന തെറ്റായ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ഷോയ്ക്ക് എതിരായ മറ്റൊരു കേസ് കോടതി റദ്ദാക്കിയിരുന്നു.

എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന അതിക്രമത്തിനെതിരെ എ.ഐ.എസ്.എഫ് വനിത നേതാവ് പോലീസില്‍ നല്‍കിയ പരാതി വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ശാരീരിക മര്‍ദനത്തോടൊപ്പം ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തതായി പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

അതേ സമയം സി.പി.എം  സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടപ്പാതകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.പാതയോരം കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിയ്ക്കുന്നതിനെതിരെ നിരവധി കോടതി ഉത്തരവുകളുണ്ടായിട്ടും പരസ്യമായി കോടതിവിധികള്‍ ലംഘിയ്ക്കപ്പെടുന്നതായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Also Read- CPM | 'കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയങ്ങൾക്കുള്ള ബദലാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്':സീതാറാം യെച്ചൂരി; CPM സംസ്ഥാനസമ്മേളനം തുടങ്ങി
 പന്തളം മന്നം സഹകരണ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ പ്രവേശന കവാടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ നിക്കം ചെയ്യാന്‍ പോലീസ് സംരക്ഷണം തേടി മന്നം ഷുഗര്‍ മില്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

Kodiyeri Balakrishnan | സിപിഎമ്മിൽ നേതൃമാറ്റമുണ്ടാകില്ല; സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും

സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിലെ നടപ്പാതകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിയ്ക്കുന്നു.ഒരു അപടമുണ്ടായി ജീവന്‍ നഷ്ടമാവേണ്ടതുണ്ടോ.കോടതി ഉത്തരവുകള്‍ നടപ്പിലാക്കാനുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.കൊച്ചി നഗരത്തില്‍ നിറഞ്ഞിരിയ്ക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെന്തെന്ന് കോടതി ചോദിച്ചു.
Published by:Jayashankar AV
First published: