മഹാരാജാസ് കോളജിലെ അഭിമന്യൂ സ്മാരകം പൊളിക്കേണ്ട; ആവശ്യം തള്ളി ഹൈക്കോടതി
- Published by:Sneha Reghu
- news18-malayalam
Last Updated:
ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹർജി തള്ളിയത്
എറണാകുളം: മഹാരാജാസ് കോളജിലെ അഭിമന്യൂ സ്മാരകം പൊളിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹർജി തള്ളിയത്. സ്മാരകം അക്കാദമിക് അന്തരീക്ഷത്തെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യൂ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കോളേജിൽ സ്മാരകം നിര്‍മ്മിച്ചത്. ഇതിന് പിന്നാലെയാണ് കെഎസ്‍യു പ്രവർത്തകർ കോടതിയിൽ ഹർജി നൽകിയത്. അഞ്ച് വർഷമായി കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന ഹർജിയാണ് ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച തള്ളിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
October 10, 2024 10:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഹാരാജാസ് കോളജിലെ അഭിമന്യൂ സ്മാരകം പൊളിക്കേണ്ട; ആവശ്യം തള്ളി ഹൈക്കോടതി