കേരള സ്കൂൾ കലോത്സവം; ബുധനാഴ്ച വരെ തിരുവനന്തപുരത്തെ നിശ്ചിത സ്കൂളുകൾക്ക് അവധി

Last Updated:

പൊതുവിദ്യാഭ്യാസ വകുപ്പാണ് ജനുവരി എട്ടുവരെ അവധി പ്രഖ്യാപിച്ചത്

News18
News18
തിരുവനന്തപുരം: കേരള സ്കൂൾ കലോത്സവത്തിനോടനുബന്ധിച്ച് തലസ്ഥാനത്തെ ഏതാനും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച (08/01/2025) വരെയാണ് അവധി. കലോത്സവ മത്സരവേദികളായി പ്രവത്തിക്കുന്ന സ്കൂളുകൾക്കും താമസസൗകര്യത്തിനായി തെരഞ്ഞെടുത്ത സ്കൂളുകൾക്കുമാണ് അവധി നൽകിയത്.
പൊതുവിദ്യാഭ്യാസ വകുപ്പാണ് ജനുവരി എട്ടുവരെ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് 63-ാമത് സ്കൂൾ കലോത്സവം നടക്കുന്നത്. കലോത്സവത്തിനായി ബസുകൾ വിട്ടു നൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്.
കലോത്സവത്തിനായി വിവിധ വേദികളിലേക്ക് സർവീസ് നടത്തുന്നതിനായി 70 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ പത്ത് ബസുകളും അറുപത് സ്‌കൂള്‍ ബസുകളുമാണ് സജ്ജമാക്കിയത്. ഏഴ് ക്ലസ്റ്ററുകളിലായി 25 വേദികളിലേക്കും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഉച്ചയൂണിന്റെ സമയത്ത് എല്ലാ ബസുകളും പുത്തരിക്കണ്ടത്തേക്കാണ് സര്‍വീസ് നടത്തുന്നത്. വിവിധ ജില്ലകളിൽ നിന്നും തിരുവനന്തപുരത്ത് എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്ക് താമസ സ്ഥലത്തേക്ക് പോകുന്നതിനും ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള സ്കൂൾ കലോത്സവം; ബുധനാഴ്ച വരെ തിരുവനന്തപുരത്തെ നിശ്ചിത സ്കൂളുകൾക്ക് അവധി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement