ജപിച്ച വെള്ളവും മന്ത്രവാദം കൊണ്ടും രോഗശമനം വാഗ്ദാനം ചെയ്യുന്നവരെ ശിക്ഷിക്കണം; മനുഷ്യാവകാശ കമ്മീഷൻ

Last Updated:

കണ്ണൂരിൽ എം എ ഫാത്തിമ എന്ന 11കാരിയ്ക്ക് പനിക്ക് ചികിത്സ നൽകാതെ മന്ത്രവാദം നടത്തി രോഗം മാറ്റാൻ ശ്രമിച്ചതിനെ തുടർന്ന് മരിച്ച സംഭവത്തിലാണ് ഉത്തരവ്

കണ്ണൂർ: ജപിച്ച വെള്ളം നൽകിയും മന്ത്രവാദം ചെയ്തും രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ. ഇത്തരക്കാർക്കെതിരെ വ്യാപകമായ ബോധവൽക്കരണം നടത്തണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്  സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി.
കണ്ണൂർ നാലുവയൽ സ്വദേശിനി എം എ ഫാത്തിമ എന്ന കുട്ടിക്ക് പനിക്ക് ചികിത്സ നൽകാതെ മന്ത്രവാദം നടത്തി  രോഗം മാറ്റാൻ  ശ്രമിച്ചതിനെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിലാണ് ഉത്തരവ്. കേസിൽ കണ്ണൂർ ജില്ലാപോലീസ് മേധാവി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.  2021 ഒക്ടോബർ 31ന് പുലർച്ചെ കണ്ണൂർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കുട്ടിയെ എത്തിക്കമ്പോൾ മരിച്ചിരുന്നു. കുട്ടിക്ക് ഗുരുതരമായ പനിയും ശ്വാസകോശത്തിൽ അണുബാധയുമുണ്ടായിരുന്നു.
advertisement
എന്നാൽ കുട്ടിയുടെ പിതാവ് മതിയായ വൈദ്യസഹായം നൽകിയില്ല എന്നായിരുന്നു കേസ്. കുട്ടിയുടെ സഹോദരന് മതപഠനം നടത്താൻ വീട്ടിലെത്തിയിരുന്ന മുഹമ്മദ് ഉവൈസ് എന്നയാൾ ജപിച്ച വെള്ളം കുട്ടിക്ക് മരുന്നായി നൽകിയെന്നാണ് ആക്ഷേപം.
കുട്ടിയുടെ ഉപ്പ അബ്ദുൾ സത്താർ, അബ്ദുൾ അസീസ്, മുഹമ്മദ് ഉവൈസ് എന്നിവർക്ക് എതിരെ കേസെടുത്ത്  കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ തുടരന്വേഷണം നടത്തിവരുന്നുണ്ട്.  കേസിൽ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  വിഷയത്തിൽ പോലീസ് നീയമാനുസൃതം നടപടി സ്വീകരിച്ചതിനാൽ കമ്മീഷൻ തുടർനടപടികൾ നിർത്തി വച്ചു.  മനുഷ്യാവകാശ പ്രവർത്തകനായ ടി. പി. മുജീബ് റഹ്മാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജപിച്ച വെള്ളവും മന്ത്രവാദം കൊണ്ടും രോഗശമനം വാഗ്ദാനം ചെയ്യുന്നവരെ ശിക്ഷിക്കണം; മനുഷ്യാവകാശ കമ്മീഷൻ
Next Article
advertisement
'കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണം';ബ്രിട്ടീഷ് കാലനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് സദ്ഗുരു
'കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണം';ബ്രിട്ടീഷ് കാലനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് സദ്ഗുരു
  • കൃഷിഭൂമിയിൽ വിളയിക്കുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണമെന്ന് സദ്ഗുരു ആവശ്യപ്പെട്ടു

  • ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങൾ ഭേദഗതി ചെയ്ത് കർഷകരെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കണം

  • കാവേരി കോളിംഗ് വഴി വൃക്ഷാധിഷ്ഠിത കൃഷി പ്രോത്സാഹിപ്പിച്ച് കർഷക വരുമാനം വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശം

View All
advertisement