ലോക്ക്ഡൗൺ | മരുന്നില്ലാതെ കഷ്ടപ്പെടുകയാണോ? 101ൽ വിളിക്കൂ
Last Updated:
പണം ഗൂഗിൾ പേ വഴി നേരത്തെ നൽകുകയോ മരുന്ന് എത്തിക്കുമ്പോൾ അവിടെ നൽകുകയോ ചെയ്താൽ മതി. മരുന്നു വാങ്ങി നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കും.
കൊച്ചി: ഏത് ദുരന്തമുഖത്തും കരുണയുടെ കൈ നീട്ടുന്ന ഫയർഫോഴ്സ് ഈ ദുരിതകാലത്തും സജീവമാണ്. രോഗികൾക്ക് മരുന്നെത്തിക്കാനും വിശക്കുന്നവന് ഭക്ഷണമെത്തിക്കാനും ഫയർഫോഴ്സ് മുന്നിൽ തന്നെയുണ്ട്. അകലെ അകപ്പെട്ട് പോയ രോഗികൾക്ക് മരുന്ന് വേണമെങ്കിൽ 101 എന്ന നമ്പരിൽ വിളിച്ചാൽ മതി.
നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്ത് മരുന്ന് എത്തിക്കും. മരുന്നിന്റെ യഥാർത്ഥ വിലയല്ലാതെ മറ്റൊന്നും ഈ സേവനത്തിന് ഈടാക്കുന്നില്ല. ഇതിനായി ഫയർ ഫോഴ്സ് ഓഫീസിൽ പോകണമെന്നുമില്ല. മരുന്നിന്റെ കുറിപ്പടി ഫയർഫോഴ്സ് ഓഫീസിൽ നിന്ന് നിർദ്ദേശിക്കുന്ന മൊബൈൽ നമ്പരിലേക്ക് അയച്ച് കൊടുത്താൽ മതി.
You may also like:നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഓഡിയോ സന്ദേശം: MLA അറസ്റ്റിൽ
advertisement
[NEWS]ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും [NEWS]കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ [NEWS]
പണം ഗൂഗിൾ പേ വഴി നേരത്തെ നൽകുകയോ മരുന്ന് എത്തിക്കുമ്പോൾ അവിടെ നൽകുകയോ ചെയ്താൽ മതി. മരുന്നു വാങ്ങി നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കും.
advertisement
സംസ്ഥാനത്തെ വിവിധ ഫയർഫോഴ്സ് സ്റ്റേഷനുകളിൽ 5000ൽ അധികം പായ്ക്കറ്റ് മരുന്നുകളാണ് ഇപ്പോൾ ദിവസേന എത്തുന്നത്. ആർ.സി.സി രോഗികൾക്ക് മരുന്ന് എത്തിക്കാൻ തിരുവനന്തപുരത്ത് പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്. ആദിവാസി മേഖലകളിൽ അവശ്യസാധനങ്ങൾ എത്തിക്കുവാനും ഫയർഫോഴ്സ് രംഗത്തുണ്ട്.
ഫയർഫോഴ്‌സിന് കീഴിലുള്ള സിവിൽ ഡിഫൻസ് വാളണ്ടിയേഴ്സ് വഴി വിശക്കുന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും ഭക്ഷണം എത്തിക്കുന്നു. ഭക്ഷണം എത്തിക്കാനും 101 എന്ന നമ്പരിൽ വിളിച്ച് ആവശ്യപ്പെട്ടാൽ മതി. ഇതിലൂടെ ഏത് ദുരന്തകാലത്തും ഫയർഫോഴ്സ് നമുക്കൊപ്പമുണ്ട് എന്ന ആത്മവിശ്വാസം നൽകുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 07, 2020 9:37 PM IST