15 കോടിയുടെ സ്വർണം; ഒന്നരക്കോടിയുടെ കഞ്ചാവ്; ഒന്നേമുക്കാൽ കോടിയുടെ കുഴൽപ്പണം; ആഹാ! ലോക്ക്ഡൗണിലെ 24 മണിക്കൂർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് ഇടപാടുകളാണ് അധികൃതർ ഇടപെട്ട് പിടികൂടിയത്.
കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് നടുവിലാണ് സംസ്ഥാനമെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രണങ്ങളില്ലാതെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് ഇടപാടുകളാണ് അധികൃതർ ഇടപെട്ട് പിടികൂടിയത്. കോവിഡ് പ്രതിസന്ധിയും ലോക്ഡൗൺ സാഹചര്യവും കണക്കിലെടുത്ത് പൊലീസ് പരിശോധനയും നിയന്ത്രണങ്ങളും കർശനമാണെങ്കിലും കള്ളക്കടത്തുകൾക്ക് ഈ സാഹചര്യവും ആളുകൾ മറയാക്കുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന കള്ളക്കടത്ത് കേസുകൾ
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത്:

News18 Malayalam
advertisement
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ വേട്ട നടന്നത്. പതിനഞ്ചു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‍സലിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നതെന്നാണ് കസ്റ്റംസ് പ്രതികരണം. മൂന്ന് ദിവസം മുൻപാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന്റെ വിലാസത്തിൽ സ്വർണം എത്തിയത്. ഈ ബാഗിൽ സ്വർണം ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് പൊളിഞ്ഞത്.
advertisement

സരിത്ത്, സ്വപ്ന സുരേഷ്
സംസ്ഥാന ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സ്വർണവേട്ടയായിരുന്നു ഇത്. കോൺസുലേറ്റിന്റെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് കാർഗോയിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. രണ്ടു പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു.യു.എ.ഇ കോൺസുലേറ്റിൽ നിന്നും പുറത്താക്കപ്പെട്ട മുൻ അഡ്മിൻ ജീവനക്കാരി സ്വപ്ന സുരേഷ്, മുൻ പി.ആർ.ഒ സരിത്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സരിത്ത് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. സ്വപ്ന സുരേഷ് ഒളിവിലാണെന്നാണ് സൂചന.
advertisement
Related News: Gold Smuggling In Diplomatic Channel | മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]ഡിപ്ലോമാറ്റിക് ബാഗിൽ 30 കിലോ സ്വർണക്കടത്ത്; എന്താണ് ഡിപ്ലോമാറ്റിക് ബാഗ്? [NEWS]തിരുവനന്തപുരത്ത് നയതന്ത്ര ചാനലിലൂടെ വൻ സ്വർണക്കടത്ത്; ഒരാൾ കസ്റ്റഡിയിൽ [NEWS]
advertisement
തിരുവനന്തപുരം നഗരത്തിലെ കഞ്ചാവ് വേട്ട:

ഇന്ന് രാവിലെയാണ് നഗരത്തിൽ ഒന്നരക്കോടിയുടെ കഞ്ചാവ് വേട്ട നടന്നത്. ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലും 50 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമാണ് എക്സൈസ് എൻഫോഴ്സ്മെമെന്റ് സംഘം പിടികൂടിയത്.
നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിയ കഞ്ചാവ് പോത്തൻകോട് നിന്നാണ് പിടിച്ചെടുത്തത്. പെരുമ്പാവൂർ സ്വദേശി എൽദോ എബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യസൂത്രധാരൻ പെരുമ്പാവൂർ സ്വദേശി ജോളിക്കു വേണ്ടി തെരച്ചിൽ ഊർജിതമാക്കിയതായി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സി ഐ ടി അനികുമാർ പറഞ്ഞു.
advertisement
ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ബീമാപള്ളി, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതി. കഞ്ചാവ് കടത്താൻ മാത്രമായാണ് പ്രതികൾ നാഷണൽ പെർമിറ്റ് ലോറി വാങ്ങിയതെന്നും എക്സൈസ് സംഘം വ്യക്തമാക്കി.
പാലക്കാട് വാളയാറിൽ ഒന്നേമുക്കാൽ കോടിയുടെ കള്ളപ്പണം:

പാലക്കാട് വാളയാറിൽ വൻ കുഴൽപ്പണവേട്ട. കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ച ഒന്നേമുക്കാൽ കോടി രൂപയുടെ കുഴൽപ്പണമാണ് പൊലീസ് പിടികൂടിയത്. വാളയാർ ടോൾപ്ലാസയിൽ നടത്തിയ വാഹന പരിശോധനയിലാണ് മിനി പിക്കപ്പ് വാഹനത്തിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണം കണ്ടെത്തിയത്.
advertisement

പഴം- പച്ചക്കറി സാധനങ്ങൾക്കടിയിൽ പണം ഒളിപ്പിച്ച് കടത്താൻ ശ്രമിയ്ക്കുകയായിരുന്നു. കേസിൽ ആലുവാ സ്വദേശികളായ സലാം, മീദീൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. കൊച്ചിയിലേക്കാണ് പണം കൊണ്ടുപോയതെന്ന് ഇവർ പൊലീസിന് മൊഴി നൽകി.
ഇവരെ എൻഫോഴ്സ്മെൻറിന് കൈമാറും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 06, 2020 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
15 കോടിയുടെ സ്വർണം; ഒന്നരക്കോടിയുടെ കഞ്ചാവ്; ഒന്നേമുക്കാൽ കോടിയുടെ കുഴൽപ്പണം; ആഹാ! ലോക്ക്ഡൗണിലെ 24 മണിക്കൂർ