തിരുവനന്തപുരം: പട്ടിക ജാതി, വിഭാഗത്തിനുളള ആനുകൂല്യങ്ങള്‍ക്ക് ആദ്യമായി വരുമാനപരിധി നടപ്പാക്കി സര്‍ക്കാര്‍. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പിനാണ് രണ്ടര ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചത്. സംവരണം അടക്കമുളള അവകാശങ്ങള്‍ക്കും ഭാവിയില്‍ വരുമാനം ബാധകമാക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നതാണ് ഉത്തരവ്.
ഒമ്പത്, പത്ത് ക്ലാസുകളിലെ പട്ടിക ജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പിന് ഈ വര്‍ഷം മുതല്‍ രണ്ടര ലക്ഷം രൂപ വരുമാന പരിധി നിലവില്‍ വന്നു. ഇതു സംബന്ധിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വരെയുളളവര്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ നല്കി. പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടര്‍ മേയ് 18ന് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍.
കേന്ദ്രസര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് ആയതിനാല്‍ കേന്ദ്രം നിശ്ചയിച്ച മാനദണ്ഡമാണ് ഇതെന്നാണ് പട്ടിക ജാതി വികസന വകുപ്പിന്റെ വിശദീകരണം. സംവരണം അടക്കം പട്ടികജാതി വിഭാഗങ്ങള്‍ക്കുളള അവകാശങ്ങള്‍ക്ക് ഇതുവരെ വരുമാനപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. പട്ടിക ജാതി ആനുകൂല്യത്തിന് വരുമാനപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഈ വിഭാഗങ്ങള്‍ക്കും സാമ്പത്തികസംവരണം നടപ്പാക്കുന്നതിന്റെ തുടക്കമാണിത്.
ഇതേ സ്കോളര്‍ഷിപ്പ് പദ്ധതി മുന്‍ വര്‍ഷം നടപ്പാക്കിയിരുന്നെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല. കേന്ദ്ര പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡമാണിത് എന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന് കൈ കഴുകാനാവില്ല. ഇടതു മുന്നണിയോ സര്‍ക്കാരോ നയപരമായി എടുക്കേണ്ട തീരുമാനമാണ് ഉദ്യോഗസ്ഥ ഉത്തരവിലൂടെ ഇപ്പോള്‍ നടപ്പായിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.