മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം
- Published by:Anuraj GR
- news18-malayalam
Last Updated:
വീണ വിജയൻ എന്ന വ്യക്തിയെ അല്ല കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അതുവഴി മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും ആണെന്നും സംസ്ഥാനസമിതി യോഗം വിലയിരുത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന് എതിരെയുള്ള കേന്ദ്രമന്ത്രാലയത്തിന്റെ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം. അതിനാൽ അന്വേഷണം അവഗണിക്കാനാണ് പാർട്ടി നേതൃത്വം കൈക്കൊണ്ട തീരുമാനം. വീണ വിജയൻ എന്ന വ്യക്തിയെ അല്ല കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അതുവഴി മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും ആണെന്നും ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതി യോഗം വിലയിരുത്തി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് വാർത്ത സമ്മേളനത്തിലൂടെ പാർട്ടിയുടെ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കും.
നേരത്തേയും കേന്ദ്ര ഏജൻസികള്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ലെന്നും വിശാലമായ രാഷ്ട്രീയ നീക്കമാണെന്നുമാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് വൻ വിജയമായെന്നും സംസ്ഥാന സമിതി വിലയിരുത്തി. ജില്ലകളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് കമ്മിറ്റിയില്‍ അവതരിപ്പിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷമാണ് നവകേരള സദസ് വൻ വിജയമായിരുന്നെന്ന് സിപിഎം വിലയിരുത്തിയത്. നവകേരള സദസില്‍ ലഭിച്ച പരാതികള്‍ സമയബന്ധിതമായി പരിഹാരം കാണാനും നിര്‍ദേശിച്ചു.
കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരെ ഡൽഹി സമരവുമായി മുന്നോട്ട് പോകാനും സി പി എം തീരുമാനിച്ചു. സി പി ഐയോട് കൂടി ആലോചിച്ച് തീയതി തീരുമാനിക്കണമെന്നും സി പി എം സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായി.
advertisement
Also Read- മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം: നാലു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ കമ്ബനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്ബനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 14, 2024 6:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം