കരുവന്നൂർ ബാങ്കിനുമുന്നിൽ മേൽവസ്ത്രം ഊരി പ്രതിഷേധം; നിക്ഷേപ തുക ഒരുമിച്ച് നൽകാനാകില്ലെന്ന് അധികൃതർ

Last Updated:

മുന്‍പ് ദയാവധം ആവശ്യപ്പെട്ടും ജോഷി കത്ത് നല്‍കിയിരുന്നു

തൃശൂർ: കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബന്ധുക്കളുടെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് മാപ്രാണം സ്വദേശി ജോഷി ബാങ്കിന് മുന്നില്‍ വസ്ത്രം ഊരി പ്രതിഷേധിച്ചു. വ്യാഴാഴ്ച്ച രാവിലെയാണ് ജോഷി പണം ആവശ്യപ്പെട്ട് ബംഗ്ലാവിലുള്ള കരുവന്നൂര്‍ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ എത്തിയത്.
കരുവന്നൂര്‍ ബാങ്കിന്റെ സി ഇ ഒ രാകേഷ് കെ ആര്‍, അഡ്മിന്‍സ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, മോഹന്‍ദാസ്.എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കില്ലും ബന്ധുക്കളുടെ പേരിലുള്ള മുഴുവന്‍ നിക്ഷേപ തുകയായ 60 ലക്ഷത്തോളം രൂപ ഒരുമിച്ച് നല്‍കാന്‍ സാധിക്കില്ലെന്ന് ബാങ്ക് നിലപാട് സ്വീകരിച്ചു.ഇതോടെയാണ് ജോഷി ബാങ്കിന് മുന്നില്‍ മേല്‍വസ്ത്രം ഊരി മാറ്റി പ്രതിഷേധിച്ചത്.
ഗാന്ധിജിയുടെ സമരമാര്‍ഗ്ഗമാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്നും അതിനാലാണ് മേല്‍വസ്ത്രം ഊരിഞ്ഞ് മാറ്റി പ്രതിഷേധിക്കുന്നതെന്നും ജോഷി പറഞ്ഞു. മന്ത്രിമാരായ ബിന്ദുവിനും വാസവനും കത്തുകള്‍ ആയച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ജോഷി പറയുന്നു.
advertisement
മുന്‍പ് ദയാവധം ആവശ്യപ്പെട്ടും ജോഷി കത്ത് നല്‍കിയിരുന്നു. ജോഷിയുടെ ഭാര്യയുടെയും ഭാര്യ മാതാവിന്റെയും സഹോദരിയുടെയും സഹോദരിയുടെ മകളുടെ പേരിലുമായാണ് ഇനി 60 ലക്ഷത്തോളം രൂപ നിക്ഷേപമുള്ളത്. ജോഷിയുടെ പേരിലുണ്ടായിരുന്ന 28 ലക്ഷത്തോളം രൂപ മാസങ്ങള്‍ക്ക് മുന്‍പ് ചികിത്സാവശങ്ങള്‍ക്കായി നിരവധി സമരങ്ങളുടെയും മറ്റും ഭാഗമായി തിരികെ നല്‍കിയിരുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ ജോഷിയുടെ ബന്ധുക്കള്‍ക്കായി ഗഡുക്കളായി അഞ്ചേകാല്‍ ലക്ഷം രൂപ തിരികെ നല്‍കാന്‍ ബാങ്ക് തയാറായിരുന്നുവെന്നും എന്നാല്‍ അത് സ്വീകരിക്കാന്‍ ജോഷി തയ്യാറായില്ലയെന്നും ബാങ്കിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ മുഴുവന്‍ തുകയും ഒരുമിച്ച് നല്‍കാന്‍ സാധിക്കില്ലെന്നും ഒരാള്‍ക്ക് അത്തരത്തില്‍ നല്‍കിയാല്‍ മറ്റ് നിക്ഷേപകരോട് കാണിക്കുന്ന പക്ഷാപാതമായി അത് മാറുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. സിപിഎം ഭരിക്കുന്ന കരുവന്നൂർ ബാങ്കിൽ വ്യാപക ക്രമക്കേടാണ് നേരത്തെ റിപ്പോർട്ട് ചെയ്തത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 90 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായും ഇഡി കുറ്റപത്രത്തിൽ പറയുന്നു,
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂർ ബാങ്കിനുമുന്നിൽ മേൽവസ്ത്രം ഊരി പ്രതിഷേധം; നിക്ഷേപ തുക ഒരുമിച്ച് നൽകാനാകില്ലെന്ന് അധികൃതർ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement