രണ്ട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ക്രൈസ്തവ പുരോഹിതനെ ആക്രമിക്കാനും പദ്ധതിയുമായി ഐഎസ് ടെലഗ്രാം ഗ്രൂപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
ക്രൈസ്തവ മതപണ്ഡിതനെ വധിക്കാൻ പദ്ധതിയിട്ട സംഘം, തങ്ങളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ആലോചിച്ചെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്
കൊച്ചി: കേരളത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം പൊളിച്ചതായി എൻഐഎ. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ‘പെറ്റ് ലവേഴ്സ്’ എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയത്. ക്രൈസ്തവ മതപണ്ഡിതനെ വധിക്കാൻ പദ്ധതിയിട്ട സംഘം, തങ്ങളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ആലോചിച്ചെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
തൃശൂർ – പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനായിരുന്നു സംഘം ആലോചിച്ചത്. ഇതിനായി പദ്ധതി തയാറാക്കിയെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദ് ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. ഇയാളെ ഈ മാസം ആറിന് ചെന്നൈയിൽ വച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യാജ യാത്രാരേഖകളുമായി നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്. നബീലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്നാണ് എൻഐഎക്ക് കേരളത്തിലെ നീക്കങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്.
advertisement
തൃശ്ശൂർ സ്വദേശിയായ നബീൽ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയായിരുന്നു കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചന തുടങ്ങിയത്. കേരളത്തിൽ തങ്ങളുടെ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകാനും നബീലിന്റെ നേതൃത്വത്തിൽ പദ്ധതിയിട്ടിരുന്നു.
advertisement
കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണം നടത്താനും സംഘം പദ്ധതിയിട്ടു. പാലക്കാടും തൃശൂരും വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. മൊഡ്യൂളുമായി ബന്ധപ്പെട്ട് മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഭാഗമായിരുന്ന മറ്റുള്ളവരെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിക്കാനാണ് എന്‍ഐഎയുടെ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 12, 2023 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ക്രൈസ്തവ പുരോഹിതനെ ആക്രമിക്കാനും പദ്ധതിയുമായി ഐഎസ് ടെലഗ്രാം ഗ്രൂപ്പ്