എഫ്‌.സി.ഐയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ഒരു കോടി രൂപ; ബി.ജെ.പി നേതാവ് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്

Last Updated:

ജോലി വാഗ്ദാനം ചെയ്ത് ഒൻപതു പേരില്‍ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായാണു പരാതി

ചെങ്ങന്നൂര്‍: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്‌സിഐ) ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ഒരു കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ബിജെപി നേതാവ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തു. ബിജെപി നേതാവും മുളക്കുഴ പഞ്ചായത്ത് മുന്‍ അംഗവുമായ കാരയ്ക്കാട് മലയില്‍ സനു എന്‍. നായര്‍, ബുധനൂര്‍ തഴുവേലില്‍ രാജേഷ് കുമാര്‍, എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവില്‍ വീട്ടില്‍ ലെനിന്‍ മാത്യു എന്നിവർക്കെതിരെയാണ് കേസ്.
തൊഴിൽ തട്ടിപ്പ് സംബന്ധിച്ച് പത്തനംതിട്ട കല്ലറക്കടവ് മാമ്പറ നിതിന്‍ ജി. കൃഷ്ണയാണ് പൊലീസിനെ സമീപിച്ചത്. ജോലി വാഗ്ദാനം ചെയ്ത് ഒൻപതു പേരില്‍ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായാണു പരാതിയെന്നു സിഐ ഡി.ബിജുകുമാര്‍ പറഞ്ഞു.
മലപ്പുറത്ത് ഒരു കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; എട്ട് പേർ അറസ്റ്റിൽ
advertisement
മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട. സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്നാട്ടില്‍ നിന്നുള്ള മദ്യം എന്നിവയാണ് പിടികൂടിയത്.  എട്ടു പേരെ അറസ്റ്റു ചെയ്തു. സംഭവത്തില്‍ കോഴിച്ചെന പരേടത്ത് വീട്ടില്‍ മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കന്‍കുഴി വീട്ടില്‍ മുബാരിസ് (26), വാളക്കുളം റെമീസ് കോഴിക്കല്‍ വീട്ടില്‍ സുഹസാദ് (24), വലിയ പറമ്പില്‍ മുഹമ്മദ് ഇസ്ഹാക് (25), കോഴിച്ചെന കൈതക്കാട്ടില്‍ വീട്ടില്‍ അഹമ്മദ് സാലിം (21), വളവന്നൂര്‍ വാരണക്കര സൈഫുദ്ധീന്‍ (25), തെക്കന്‍ കുറ്റൂര്‍ മേപ്പറമ്പത്ത് രഞ്ജിത്ത് (21), പുതുക്കുടി റിയാസ് (40) എന്നിവരാണ് പിടിയിലായത്.
advertisement
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ലോക്ഡൗണ്‍ കാലത്തും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് താനൂര്‍ ഡി.വൈ.എസ്.പി. എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം വിദഗ്ധമായി ലഹരി മാഫിയാ സംഘത്തെ വലയിലാക്കിയത്. ഇവരുടെ പക്കല്‍ നിന്ന് ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.
ബെംഗളൂരുവില്‍ നിന്ന് ചരക്ക് വാഹനങ്ങളിലും മരുന്നുകള്‍ കൊണ്ടു വരുന്ന വാഹനങ്ങളിലുമായി ആണ് ഇവര്‍ മയക്കുമരുന്ന് ജില്ലയില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്നത്. കഞ്ചാവ് ചെറിയ പാക്കറ്റുകള്‍ ആക്കി 500, 2500, 4000 രൂപകളുടെ പായ്ക്കറ്റുകളാക്കിയാണ് വില്‍പന. 'എസ് ' കമ്പനി എന്നറിയപ്പെടുന്ന ഈ സംഘം നേരിട്ടറിയുന്നവര്‍ക്ക് മാത്രമേ ലഹരി ഉത്പന്നങ്ങള്‍ നല്‍കൂ.
advertisement
ബെംഗളൂരുവില്‍ നിന്നു സിന്തറ്റിക് ഡ്രഗ് കൊണ്ടുവരുന്നവര്‍ ആളൊഴിഞ്ഞ സ്ഥലത്തു സാധനം വെച്ച് അതിന്റെ ഫോട്ടോ, വീഡിയോ എന്നിവ ഏജന്റുമാര്‍ക്ക് അയച്ചു നല്‍കും. ഏജന്റ് സാധനം വാങ്ങിക്കഴിഞ്ഞാല്‍ ഫോട്ടോ ഡിലീറ്റു ചെയ്യും. ഓണ്‍ലൈനായാണ് പണമിടപാട്. ഇത്തരത്തില്‍ ശേഖരിച്ച എം.ഡി.എം.എ. വൈലത്തൂര്‍ -കരിങ്കപ്പാറ റോഡില്‍ വെച്ച് കേസിലെ പ്രധാന കണ്ണിയായ ഷബീബും കൂട്ടാളികളും കാറില്‍ വന്നു മറ്റൊരു ഏജന്റായ മുബാരിസിനു കൈമാറുന്ന സമയത്താണ് അന്വേഷണ സംഘം പിടികൂടിയത്.
advertisement
പ്രതികള്‍ ഉപയോഗിച്ച കാറും ബുള്ളറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവും തമിഴ്നാട് മദ്യവും വില്പന നടത്തുന്ന സംഘത്തിലെ സൈഫുദ്ധീനെ കഞ്ചാവ് വാങ്ങാനെന്ന വ്യാജേന വിളിക്കുകയും സഹസികമായി പിന്തുടര്‍ന്ന് പരപ്പനങ്ങാടി പയനിങ്ങല്‍ വെച്ച് പിടികൂടുകയും ചെയ്തു. ഇയാളില്‍ നിന്ന് ആറ് കുപ്പി തമിഴ്നാട് മദ്യവും 175 ഗ്രാം കഞ്ചാവും ഒരു കുപ്പി ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ലഹരിവിതരണത്തിന് ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചിട്ടുണ്ട്. ചെറിയ പായ്ക്കറ്റുകളിലാക്കി 500 രൂപക്ക് ദിവസേന 20 പായ്ക്കറ്റ് കഞ്ചാവാണ് വില്‍ക്കുന്നത്. തമിഴ്നാട് മദ്യം അരലിറ്റര്‍ കുപ്പി 1200 രൂപയ്ക്കാണ് വില്‍പന.
advertisement
സൈഫുദ്ധീനില്‍ നിന്നു ലഭിച്ച വിവരപ്രകാരമാണ് മൊത്തവിതരണക്കാരായ രഞ്ജിത്ത്, റിയാസ് എന്നിവരെ നമ്പറില്ലാത്ത ബൈക്കില്‍ കഞ്ചാവ് സഹിതം പിടിച്ചത്. സംഘത്തിലെ ബാക്കിയുള്ള പ്രതികളെയും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുമെന്ന് ഡി.വൈ.എസ്.പി. എം.ഐ. ഷാജി അറിയിച്ചു.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. സലേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിനേഷ്, വിനീഷ്, അഖില്‍രാജ് എന്നിവരും പരപ്പനങ്ങാടി, കല്‍പകഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍മാരായ ഹണി കെ. ദാസ്, റിയാസ് രാജ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഫ്‌.സി.ഐയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ഒരു കോടി രൂപ; ബി.ജെ.പി നേതാവ് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്
Next Article
advertisement
അവയവക്കച്ചവടത്തിന് മനുഷ്യക്കടത്ത് കൊച്ചിയിലെ മെഡിക്കൽ ടൂറിസം സ്ഥാപനത്തിന്റെ മറവിലെന്ന് എൻഐഎ
അവയവക്കച്ചവടത്തിന് മനുഷ്യക്കടത്ത് കൊച്ചിയിലെ മെഡിക്കൽ ടൂറിസം സ്ഥാപനത്തിന്റെ മറവിലെന്ന് എൻഐഎ
  • കൊച്ചിയിലെ മെഡിക്കൽ ടൂറിസം സ്ഥാപനത്തിന്റെ മറവിൽ മനുഷ്യക്കടത്തും അവയവക്കച്ചവടവും നടന്നെന്ന് എൻഐഎ.

  • പ്രധാന പ്രതി മധു ജയകുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് എൻഐഎ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി.

  • ഇറാനിലെ ആശുപത്രികളുമായി സഹകരിച്ച് അവയവക്കടത്ത് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതായി എൻഐഎ.

View All
advertisement