തിരുവനന്തപുരം: യഥാർത്ഥ കേരള കോൺഗ്രസ് ഏതാണെന്ന് ജനങ്ങൾ തീരുമാനിച്ചുവെന്ന് ജോസ് കെ മാണി. മാണിയെ ചതിച്ചവർക്കുള്ള മറുപടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും ജോസ് കെ മാണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റേത് ചരിത്ര വിജയമാണ്. എല്ലാ കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയം. യുഡിഎഫ് കോട്ടയിൽ ചരിത്ര മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. കഴിഞ്ഞ പ്രാവശ്യം യുഡിഎഫില്‍ നിന്നും മത്സരിച്ച് വിജയിച്ച എല്ലാ സീറ്റിലും കേരള കോൺഗ്രസ് മത്സരിച്ചിരുന്നു.
യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഏതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഇപ്പോള്‍ ജനങ്ങളും തീരുമാനിച്ചു. മാണിയെ ചതിച്ചവരുണ്ട്. ഒരു കാരണവുമില്ലാതെ തങ്ങളെ പറഞ്ഞുവിട്ടു. അതിന് ജനം കൊടുത്ത മറുപടിയാണിതെന്നും ജോസ് കെ മാണി പറഞ്ഞു.
You may also like:കരുത്ത് കാട്ടി ജോസ് കെ. മാണി; പാലാ നഗരസഭയിൽ എല്‍ഡിഎഫ് അധികാരത്തിലേക്ക്പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പതു സീറ്റുകളില്‍ എട്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഒരിടത്തു മാത്രമാണ് യുഡിഎഫ് വിജയം. യു.ഡി.എഫ് മുൻസിപ്പൽ ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന കേരള കോൺഗ്രസ് ജോസഫിലെ കുര്യാക്കോസ് പടവനെ കേരള കോൺഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കര പരാജയപ്പെടുത്തി. 41 വോട്ടിനായിരുന്നു പരാജയം.
You may also like:Kerala Local Body Election 2020 | One India One Pension | അക്കൗണ്ട് തുറന്ന് വൺ ഇന്ത്യ വൺ പെൻഷൻ; മൂന്നിടത്ത് ജയംപാലായ്ക്ക് പുറമെ കോട്ടയം മുൻസിപ്പാലിറ്റി, ജില്ലാ പഞ്ചായത്തുകളിലും ജോസ് കെ മാണിയുടെ സന്നിധ്യത്തിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കി. തൊടുപുഴയിലും ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി മുന്നിട്ട് നിൽക്കുന്നു.
ജോസ് കെ മാണി ഇടതു മുന്നണിയിലേക്ക് ചേക്കേറിയതിനു പിന്നാലെ 15 വര്‍ഷത്തോളം നഗരസഭയെ നിയന്ത്രിച്ചിരുന്ന മുതിര്‍ന്ന പല നേതാക്കളും ജോസഫ് വിഭാഗത്തിലേക്കു മാറിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.