നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KPCC അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നത് നാല് പേരുകൾ; സാധ്യത കൂടുതൽ കെ.സുധാകരന്

  KPCC അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നത് നാല് പേരുകൾ; സാധ്യത കൂടുതൽ കെ.സുധാകരന്

  ഗ്രൂപ്പ് നിർദ്ദേശക്കൾക്ക് വഴങ്ങേണ്ടതില്ല എന്നാണ് ഹൈക്കമാന്റ് നിലപാട്.

  k Sudhakaran

  k Sudhakaran

  • Share this:
   ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ഹൈക്കമാന്റ് നിയോഗിച്ച അശോക് ചവാൻ സമിതി, റിപ്പോർട്ട് സമർപ്പിക്കുനതിന് പിന്നാലെ പുതിയ അധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം ഹൈക്കമാന്റ് നടത്തും. തെരഞ്ഞെടുപ്പു തോൽവിക്ക് പുറമെ സംഘടന വീഴ്ചകൾ സംബന്ധിച്ചും സമിതി വിവരശേഖരണം നടത്തിയിട്ടുണ്ട്.

   നിലവിൽ 8 പേരാണ് അധ്യക്ഷനാകാൻ ഹൈക്കമാന്റിനെ സന്നദ്ധത അറിയിച്ചിട്ടുള്ളത്. എന്നാൽ പ്രവർത്തകർക്ക് പുറമെ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് 4 പേരുകൾ ഹൈക്കമാന്റ് പരിഗണിക്കുനത്. പട്ടികയിൽ സാധ്യത കൂടുതൽ കെ.സുധാകരനാണ്.

   എന്നാൽ പുതിയ പി.സി.സി. അധ്യക്ഷൻമാർക്ക് 70 വയസിൽ താഴെയായിരിക്കണം പ്രായം എന്ന തീരുമാനത്തിൽ ഇളവ് നൽകേണ്ടിവരും. അടൂർ പ്രകാശ്, പി.ടി തോമസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് ഹൈക്കമാന്റ് പട്ടികയിലെ മറ്റു 3 പേർ. അതേസമയം എ.ഐ ഗ്രാപ്പുകൾ ബെന്നി ബഹനാന്റെ പേര് നിർദ്ദേശിച്ചിട്ടുണ്ട്.

   You may also like:ആരോഗ്യമേഖലയിൽ മലപ്പുറം ജില്ലക്ക് അവഗണന; ജനസംഖ്യാനുപാതികമായി വാക്സിൻ വിതരണം നടന്നിട്ടില്ല; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി ടിവി ഇബ്രാഹിം MLA

   എന്നാൽ ഗ്രൂപ്പ് നിർദ്ദേശക്കൾക്ക് വഴങ്ങേണ്ടതില്ല എന്നാണ് ഹൈക്കമാന്റ് നിലപാട്. നിയമസഭാ സമ്മേളനം പൂർത്തിയാകും മുമ്പ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. യു ഡി എഫ് കൺവീനർ സ്ഥാനത്തേക്കും നിലവിലെ പട്ടികയിലുള്ളവരെയാണ് പരിഗണിക്കുന്നത്. സംഘടന ഘടനയിലും അഴിച്ചു പണിയുണ്ടാകും.

   ഒരു അസംബ്ലി മണ്ഡലത്തിൽ ഒരു ബ്ലോക്ക് കമ്മറ്റി, ഒരു പശ്ചായത്തിൽ ഒരു മണ്ഡലം കമ്മറ്റി എന്ന നിലയിൽ ഘടന മാറ്റം വരുത്തും. ജില്ലാ പ്രസിഡന്റുമാർക്ക് പുറമെ ബൂത്ത് തലം വരെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ജില്ല, ബ്ലോക്ക് , ബൂത്ത് ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ഗൈക്കമാന്റ് തീരുമാനിച്ചിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}