'പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വേണ്ടെന്ന് പരസ്യമായി നിലപാട് സ്വീകരിക്കാന്‍ സതീശന്‍ തയാറാകുമോ?' കെ സുരേന്ദ്രന്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
എസ്ഡിപിഐ അടിച്ചിറക്കുന്ന നോട്ടീസിന്റെ പിതൃത്വം ആർക്കാണെന്നും സുരേന്ദ്രൻ ചോദിച്ചു
ഈ തിരഞ്ഞെടുപ്പിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വേണ്ടെന്ന് പരസ്യമായി നിലപാട് സ്വീകരിക്കാന്‍ സതീശന്‍ തയാറാകുമോ എന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. ഗ്രീൻ ആർമി ഇവിടെ എന്തിനുണ്ടാക്കിയെന്ന് വിശദീകരിക്കാൻ സതീശൻ തയാറാകുമോയെന്നും എസ്ഡിപിഐ അടിച്ചിറക്കുന്ന നോട്ടീസിന്റെ പിതൃത്വം ആർക്കാണെന്നും സുരേന്ദ്രൻ ചോദിച്ചു.
'പ്രതിപക്ഷ നേതാവ് വിഡി സതീശന് ധാർമ്മികതയുടെ ഒരു അംശമെങ്കിലും ഉണ്ടെങ്കിൽ പിഎഫ്ഐയുടെ വോട്ട് വേണ്ടെന്ന് പറയണമായിരുന്നു. നിരോധിത ഭീകരവാദസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വേണ്ടെന്ന് പരസ്യമായി നിലപാട് സ്വീകരിക്കാന്‍ സതീശന്‍ തയാറാകുമോ?. ഈ തിരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ടിന് എന്താണ് കാര്യം? പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ അടുത്തൊന്നും ഇത്രയും പരസ്യമായൊരു ബാന്ധവം ഉണ്ടായിട്ടില്ല. കോൺഗ്രസ് ഓഫീസിൽ നിറയെ എസ്ഡിപിഐക്കാർ ആണ്', സുരേന്ദ്രൻ ആരോപിച്ചു.
advertisement
സതീശനോടൊപ്പം കോൺഗ്രസിന്റെ വാർറൂമിലും ഗോദയിലും പിഎഫ്ഐക്കാരാണ് നിറഞ്ഞിരിക്കുന്നതെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാണിച്ച അതേ വർഗീയ തന്ത്രമാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിലും കാണിക്കുന്നതെന്നും അദേഹം ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 17, 2024 4:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വേണ്ടെന്ന് പരസ്യമായി നിലപാട് സ്വീകരിക്കാന്‍ സതീശന്‍ തയാറാകുമോ?' കെ സുരേന്ദ്രന്‍