advertisement

കെ സുരേന്ദ്രനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Last Updated:
പത്തനംതിട്ട: ശബരിമലയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതിയായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സന്നിധാനത്ത് ചിത്തിര ആട്ടവിശേഷ ദിവസം 52കാരിയെ ആക്രമിച്ച കേസിലാണ് റാന്നി മജിസ്ട്രേറ്റ് കോടതിയിൽ സുരേന്ദ്രനെ ഹാജരാക്കുന്നത്.
കേസിലെ മുഖ്യപ്രതി ഇലന്തൂർ സ്വദേശി സൂരജിന് എതിരെ നരഹത്യാ ശ്രമക്കുറ്റം ആണ് ചുമത്തിയിരുന്നത്. ഈ കേസിലെ ഗൂഢാലോചന കുറ്റമാണ് കെ സുരേന്ദ്രന് എതിരെ ചുമത്തിയത്.
ശബരിമല: അക്രമസംഭവങ്ങളെക്കുറിച്ച് സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിക്കും
ബിജെപി നേതാവ് വിവി രാജേഷ്, ആർഎസ്എസ് നേതാക്കളായ വത്സൻ തില്ലങ്കേരി, ആർ രാജേഷ്, യുവമോർച്ച നേതാവ് പ്രകാശ് ബാബു എന്നിവരും കേസിൽ പ്രതികളാണ്. കേസിൽ ജാമ്യം നേടിയാലും കണ്ണൂരിലെ മറ്റൊരു കേസിൽ ജാമ്യം എടുക്കാതെ കെ സുരേന്ദ്രന് പുറത്തിറങ്ങാൻ കഴിയില്ല.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ സുരേന്ദ്രനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Next Article
advertisement
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
  • ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഹൈക്കോടതി എസ് ഐ ടി-യെ പ്രശംസിച്ചതായി മന്ത്രി പറഞ്ഞു

  • നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി വിമര്‍ശിച്ചു

  • കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ കാപട്യം വെളിപ്പെടുത്തിയെന്നും ജനങ്ങള്‍ക്ക് മാപ്പ് പറയണം

View All
advertisement