Jose K Mani | ജോസ് കെ മാണി വീരേന്ദ്രകുമാറിനെ മാതൃകയാക്കണമെന്ന് കാനം; രാജി വയ്ക്കണമെന്ന് പറഞ്ഞാല്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് പി സി ജോര്‍ജ്

Last Updated:

1965ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിക്കണമെന്നും കാനം രാജേന്ദ്രന്‍

കോട്ടയം: ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിൽ എതിർപ്പ് ആവർത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ. മാണി വിഭാഗത്തിന്റെ പല എംപിമാരും നിലവില്‍ യുപിഎയുടെ എംപിമാരാണ് . അതൊക്കെ അവര്‍ ഉപേക്ഷിക്കട്ടെ അപ്പോള്‍ ആലോചിക്കാമെന്നും കാനം പ്രതികരിച്ചു. അതേസമയം യു.ഡി.എഫില്‍ നിന്നും ലഭിച്ച സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്നു പറഞ്ഞാല്‍ ജോസ് കെ മാണിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് പി.സി ജോര്‍ജ് പരിഹസിച്ചു.
"മുന്നണി എന്നത് കക്ഷികളുടെ നിലപാടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടില്ല. മൂന്ന് മുന്നണിയുമായി വിലപേശുകയാണ്‌ അവര്‍. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ പാര്‍ട്ടി എല്‍ഡിഎഫിലേക്ക് വന്നത് യുഡിഎഫിന്റെ കയ്യില്‍ നിന്ന് അവര്‍ക്ക് ലഭിച്ച സര്‍വ്വതും രാജ്യസഭാംഗവും വിട്ടെറിഞ്ഞിട്ടാണ്. ജോസ് കെ. മാണി വിഭാഗത്തിന്റെ പല എംപിമാരും നിലവില്‍ യുപിഎയുടെ എംപിമാരാണ് . അതൊക്കെ അവര്‍ ഉപേക്ഷിക്കട്ടെ അപ്പോള്‍ ആലോചിക്കാം"- കാനം പറഞ്ഞു.
ജോസ് കെ മാണിയുടെ മുന്നണി പ്രവേശന വിഷയത്തില്‍ കോടിയേരി ബാലകൃഷ്ന്റെ വിമർശനത്തിനും  കാനം മറുപടി നൽകി. 1965ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
advertisement
TRENDING:ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി[NEWS]പബ്ജി ഭ്രാന്ത്; കൗമാരക്കാരന്‍ തുലച്ചത് പിതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 16 ലക്ഷം രൂപ [NEWS]UN Sex Act in Tel Aviv| നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് യു.എൻ [NEWS]
"1965ല്‍ ഒറ്റക്കല്ല മത്സരിച്ചത്. കോടിയേരി ആ ചരിത്രം ഒന്നു കൂടി വായിച്ചു നോക്കുന്നത് നല്ലതാണ്. 65ല്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് സിപിഎം മത്സരിച്ചത്. ഒറ്റക്ക് മത്സരിച്ചു എന്ന് പറയുന്നതില്‍ എന്താണര്‍ഥം. എല്‍ഡിഎഫിന്റെ അടിത്തറ വിപുലീകരിക്കേണ്ടത് ജനാധിപത്യ ശക്തികളെ എല്‍ഡിഎഫിലേക്ക് ആകര്‍ഷിച്ചു കൊണ്ടാണ്. അതല്ലാതെ വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചു കൊണ്ടല്ല"- കാനം രാജേന്ദ്രന്‍ പറഞ്ഞു.
advertisement
"സര്‍വ്വേയുടെ അടിസ്ഥാനത്തിലല്ല ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. 50,000 വോട്ടര്‍മാരെ മാത്രം കാണാതെ മുഴുവന്‍ വോട്ടര്‍മാരുടെ കയ്യില്‍ നിന്ന് വിവരങ്ങള്‍ അറിയാനുള്ള സംവിധാനം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ട്. ഞങ്ങളുടെ ഗ്രാസ്സ് റൂട്ട് ലെവലില്‍ നിന്നുള്ള റിപ്പോര്‍ട്ട് തുടര്‍ഭരണമുണ്ടാകുമെന്നാണ് പറയുന്നത്. ഇതിനെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയം തീരുമാനം എടുക്കാന്‍ പാടില്ല." -കാനം കൂട്ടിച്ചേർത്തു.
യു ഡി എഫില്‍ നിന്നും കിട്ടിയ സ്ഥാനങ്ങള്‍ രാജി വയ്ക്കണമെന്ന് പറഞ്ഞാല്‍ ജോസ് കെ മാണിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുമെന്ന് പി സി ജോര്‍ജ് പരിഹസിച്ചു.
advertisement
കെ.എം മാണിയെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്നു പറഞ്ഞു ജോസ് കെ മാണി കരഞ്ഞു കൊണ്ട് നടക്കുകയാണ്.  കെ എം മാണി ആനയാണെങ്കില്‍ ജോസ് കെ മാണി വെറും കൊതുക് മാത്രമാണ്. കാശിനോടുള്ള ആര്‍ത്തി ജോസ് കെ മാണി അവസാനിപ്പിക്കണം. ഇപ്പോള്‍ മൂന്നു മുന്നണിയോടും കാശ് ചോദിച്ചോണ്ടു നടക്കുകയാണ്. യു ഡി എഫിലോട്ടു തിരിച്ചു കയറുന്നതു നടക്കില്ല. ഛര്‍ദിച്ചത് വീണ്ടും കഴിക്കാന്‍ പറ്റുമോ"- അദ്ദേഹം ചോദിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Jose K Mani | ജോസ് കെ മാണി വീരേന്ദ്രകുമാറിനെ മാതൃകയാക്കണമെന്ന് കാനം; രാജി വയ്ക്കണമെന്ന് പറഞ്ഞാല്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് പി സി ജോര്‍ജ്
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement