advertisement

കണ്ണൂരിൽ 'തില്ലാന'യുടെ താളം! 450 കുട്ടിപ്രതിഭകൾ അരങ്ങിലേക്ക്; ഏഴാമത് ബഡ്‌സ് കലോത്സവത്തിന് വർണ്ണാഭമായ തുടക്കം

Last Updated:

വര്‍ണ്ണ ചിറക് വിടര്‍ത്തി തില്ലാന ഏഴാം പതിപ്പിന് തുടക്കം. ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ കലോത്സവത്തില്‍ 450 കലാകാരന്മാര്‍ പങ്കെടുക്കും.

കലോത്സവം തില്ലാന ഉദ്ഘാടന വേദി 
കലോത്സവം തില്ലാന ഉദ്ഘാടന വേദി 
ബൗദ്ധിക വെല്ലുവിളി നേരിടുന്ന ബഡ്സ്, ബി ആര്‍ സി വിദ്യാലയങ്ങളിലെ കുട്ടികളുടെ കലോത്സവം തില്ലാന 2026 ന് ജില്ലയില്‍ തുടക്കമായി. ചട്ടുകപ്പാറ ആരൂഡം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യന്‍ തില്ലാന ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ സുലേഖ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം വി ജയന്‍ സ്വാഗതം പറഞ്ഞു.
കുട്ടികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും കലാമത്സരങ്ങള്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് തില്ലാന സംഘടിപ്പിക്കുന്നത്. തില്ലാനയുടെ ഏഴാമത് പതിപ്പിനാണ് തുടക്കമായത്. 450 കലാകാരന്മാര്‍ വിവിധ കലാ മത്സരങ്ങളിലായി മത്സരിക്കും. ആദ്യ ദിനം മൂന്ന് വേദികളിലായി ബാന്‍ഡ് മേളം, നാടോടി നൃത്തം, ഒപ്പന, പ്രച്ഛന്ന വേഷം, ലളിത ഗാനം, നാടന്‍ പാട്ട്, പെയിൻ്റിംഗ്, ചിത്ര രചന, പേപ്പര്‍ ക്രാഫ്റ്റ്, എമ്പോസ് പെയിൻ്റിംഗ് എന്നീ മത്സരങ്ങള്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നടന്നു.
advertisement
മയ്യില്‍, കുറ്റിയാട്ടൂര്‍ സി ഡി എസ് പ്രവര്‍ത്തകര്‍ ആണ് രണ്ട് ദിവസങ്ങളില്‍ ആയി ഭക്ഷണം ഒരുക്കുന്നത്. ഹരിത കര്‍മ സേനയുടെ നേതൃത്വത്തില്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂരിൽ 'തില്ലാന'യുടെ താളം! 450 കുട്ടിപ്രതിഭകൾ അരങ്ങിലേക്ക്; ഏഴാമത് ബഡ്‌സ് കലോത്സവത്തിന് വർണ്ണാഭമായ തുടക്കം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement