യാത്രയയപ്പ് ഉച്ചയ്ക്കാക്കി ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയ കളക്‌ടർക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് സിഐടിയു സംസ്ഥാന നേതാവ്

Last Updated:

യാത്രയയപ്പ് ചടങ്ങ് വേണ്ടെന്നു എഡിഎം പറഞ്ഞിട്ടും കളക്ടർ നിർബന്ധപൂർവം നടത്തുകയായിരുന്നു എന്നും സിഐടിയു സംസ്ഥാന നേതാവ് ആരോപിച്ചു

കണ്ണൂർ എഡിഎം നവീൻ ബാബവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ ഗുരുതര ആരോപണവുമായി സിഐടിയു സംസ്ഥാന നേതാവ് മലയാലപ്പുഴ മോഹനൻ രംഗത്ത്. യാത്രയയപ്പ് ഉച്ചയ്ക്കാക്കി ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയ കളക്‌ടർക്ക് ഗൂഢലക്ഷ്യമുണ്ടായിരുന്നു എന്നാണ് സിഐടിയു സംസ്ഥാന സമിതി അംഗവും നവീൻ ബാബുവിന്റെ ബന്ധുവുമായ മലയാലപ്പുഴ മോഹനന്റെ ആരോപണം.
കളക്ടർ കെ വിജയനാണ് പിപി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക്  ഫോണിൽ വിളിച്ചു വരുത്തിയത് . ഇതിൽ ഗൂഢ ലക്ഷ്യമുണ്ട്. കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ പുറത്തുനിന്നൊരാൾ സംസാരിക്കുന്നത് കളക്ടറുടെ അനുമതിയില്ലാതെ നടക്കില്ല. ഇതിൽ കളക്ടർക്കും പങ്കുണ്ടെന്നും കളക്ടർക്കെതിരെയും അന്വേഷണം നടത്തണമെന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യാത്രയയപ്പ് ഉച്ചയ്ക്കാക്കി ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയ കളക്‌ടർക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് സിഐടിയു സംസ്ഥാന നേതാവ്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement