advertisement

'ഒരു വീട്ടിൽ ഒരു സംരംഭം' പദ്ധതിക്ക് തുടക്കം കുറിച്ച് കണ്ണൂർ കുടുംബശ്രീ

Last Updated:

വീടുകളിൽ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിക്ക് തുടക്കം. കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ ആദ്യ ഘട്ട നടപടി. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരണം.

ആറളത്ത് കൃഷി ചെയ്യുന്ന സ്ത്രീകൾ
ആറളത്ത് കൃഷി ചെയ്യുന്ന സ്ത്രീകൾ
കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ്റെയും കുടുംബശ്രീ ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ ടീമിൻ്റെയും നേതൃത്വത്തിൽ ആറളം മേഖലയിൽ 6 ബ്ലോക്കുകളിലെയും വീടുകളിൽ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ പ്രധാനപ്പെട്ട കാർഷിക കേന്ദ്രമായി ആറളത്തെ മാറ്റിയെടുക്കുന്നതിൻ്റെ ഭാഗമായി നിലവിലുള്ള കൃഷിയെ പുത്തൻ സാങ്കേതിക വിദ്യകളും അത്യുത്പാദന ശേഷിയുള്ള വിത്തുകളും നൽകി കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ചു കൊണ്ട് കൂടുതൽ പേർക്ക് തൊഴിൽ നൽകാനുള്ള നടപടികൾ ആണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്.
തുടർന്ന് നെയ്ത്തു പരിശീലനം വഴി 15 പേർക്ക് തൊഴിൽ പരിശീലനവും നെയ്ത്തുപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായവും നൽകും. കൂടാതെ കുടുംബശ്രീ ആറളം ബ്രാൻഡഡ് തേൻ യൂണിറ്റുകൾ, ആദി കുട നിർമാണ യൂണിറ്റുകൾ, പുൽ തൈലം യൂണിറ്റ്, മൃഗ പരിപാലനം, കേരള ചിക്കൻ ഫാം, ക്ഷീര ഫാം, പലഹാര യൂണിറ്റ്, ആറളം നിവാസികളുടെ തനതു ഭക്ഷ്യ വിഭവങ്ങൾ നിർമിക്കുന്ന ഭക്ഷ്യ യൂണിറ്റ്, കാറ്ററിംഗ് യൂണിറ്റ്, മുട്ട കോഴി യൂണിറ്റ്, ചെറുധാന്യ വിഭവങ്ങൾ നിർമിക്കുന്ന ഭക്ഷ്യ യൂണിറ്റ് തുടങ്ങിയ സംരംഭങ്ങൾ ഉൾപ്പെടുത്തി ഒരു വീട്ടിൽ ഒരു സംരംഭം എങ്കിലും കുറഞ്ഞത് തുടങ്ങാൻ ആണ് പദ്ധതി ലക്ഷ്യം.
advertisement
അടുത്ത മൂന്ന് വർഷ കാലയളവിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ ആണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ക്ലാസ്സുകളും തൊഴിൽ പരിശീലനവും നൽകും. ആറളം മേഖലയിൽ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ വന്യ ജീവി ശല്യം കുറയ്ക്കുന്നതിനുള്ള നടപടികളും കുടുംബശ്രീ നേതൃത്വത്തിൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് സ്പെഷ്യൽ പ്രൊജക്റ്റ്‌ ടീമും ആറളം കുടുംബശ്രീ പ്രവർത്തകരും. അതിൻ്റെ ഭാഗമായി റെയിൽവേ ഫെൻസിങ് ഉപയോഗിച്ച് കൊണ്ട് ജന വാസ മേഖലകളിൽ സംരക്ഷണ കവചം ഒരുക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
'ഒരു വീട്ടിൽ ഒരു സംരംഭം' പദ്ധതിക്ക് തുടക്കം കുറിച്ച് കണ്ണൂർ കുടുംബശ്രീ
Next Article
advertisement
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ; കേരളത്തിലെ പ്രവാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നു'; പ്രധാനമന്ത്രി മോദി
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ'; പ്രധാനമന്ത്രി മോദി
  • കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷയെ ബാധിക്കുന്നു

  • പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കുറിച്ച് കോൺഗ്രസ് പറയുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്നു

  • ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നു

View All
advertisement