advertisement

നിയമം ലംഘിച്ചാൽ 'മോട്ടു'വിൻ്റെ അടി ഉറപ്പ്! കണ്ണൂർ നഗരത്തിൽ ഗദയുമായി ആനക്കുട്ടി ഇറങ്ങി

Last Updated:

ലൈൻ മറികടക്കുന്നവർക്കും നിയമം ലംഘിക്കുന്നവർക്കും ഗദ കൊണ്ട് 'ശിക്ഷ' നൽകിയും, നിയമം പാലിക്കുന്നവർക്ക് മധുരം വിതരണം ചെയ്തും മോട്ടു ശ്രദ്ധ നേടുന്നു.

കണ്ണൂർ നഗരത്തിലെത്തിയ മോട്ടു
കണ്ണൂർ നഗരത്തിലെത്തിയ മോട്ടു
കണ്ണൂര്‍ നഗരത്തില്‍ ട്രാഫിക് നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ മോട്ടു ഇറങ്ങി. റോഡ് മുറിച്ചുകടക്കുന്നവരെയും വാഹന ഡ്രൈവര്‍മാരെയും ബോധവത്കരിക്കാന്‍ കേരള മോട്ടോര്‍ വാഹനവകുപ്പിൻ്റെ മോട്ടു എന്ന ആനക്കുട്ടി ജനശ്രദ്ധ നേടുന്നു. സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പിൻ്റെ റോഡ് സുരക്ഷാ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായാണ് മോട്ടുവിൻ്റെ നഗരത്തിലേക്കുള്ള വരവ്.
ചെറുഗദയുമായി മേലെചൊവ്വയിലും കാല്‍ടെക്‌സ് പരിസരത്തും എത്തിയ മോട്ടുവിനെ കണ്ട് ഏവരും നോക്കിനിന്നു. ട്രാഫിക് സിഗ്‌നലില്‍ മോട്ടു നിയമലംഘകരെ കാത്തുനില്‍ക്കും. ലൈന്‍ മറികടന്ന് വാഹനം നിര്‍ത്തിയവരെ കയ്യോടെ പിടികൂടി, കൈയിലെ ഗദ ഉപയോഗിച്ച് ചെറിയ അടി നല്‍കും. നിയമം പാലിച്ചവര്‍ക്ക് മധുരം നല്‍കിയും ബോധവത്ക്കരണം നടത്തി.
റോഡില്‍ കണ്ട ആനകുട്ടിയായ മോട്ടുവിനെ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും കൗതുകത്തോടെ കുട്ടികളും യാത്രക്കാരും എത്തി. കേരള സംസ്ഥാന തദ്ദേശദിനാഘോഷമായ ഹാപ്പിനസ് ഫെസ്റ്റിൻ്റെ ഭാഗമായി മോട്ടോര്‍വാഹനവകുപ്പ് നടത്തുന്ന സ്റ്റാളും മോട്ടു സന്ദര്‍ശിച്ചു. കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണിക്കൃഷ്ണൻ്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി. പ്രജിത്ത്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ. സബിന്‍, പി. ധനേഷ്, അഖില്‍, വിവേക് രാജ് എന്നിവര്‍ പങ്കെടുത്തു.
advertisement
മോട്ടുവിനെ ഉപയോഗിച്ച് റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ രസകരവും കാര്യക്ഷമവും ആക്കി പ്രയോജനപ്രദമാക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. മോട്ടുവിൻ്റെ പ്രാരംഭ മുന്നറിയിപ്പിന് ശേഷവും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിൻ്റെ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
നിയമം ലംഘിച്ചാൽ 'മോട്ടു'വിൻ്റെ അടി ഉറപ്പ്! കണ്ണൂർ നഗരത്തിൽ ഗദയുമായി ആനക്കുട്ടി ഇറങ്ങി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement