advertisement

ആവേശം നിറച്ച് പിണറായി പെരുമ; സമാപന സമ്മേളനം നാടിൻ്റെ സ്വന്തം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Last Updated:

ഒരു നാടൊന്നാകെ ഒത്തുചേര്‍ന്ന പിണറായി പെരുമ ആഘോഷ നിറവില്‍. സീസണ്‍ 8, പെരുമയില്‍ പ്രമുഖരെ അണിനിരത്തിയുള്ള മെഗാമേള. ഫെബ്രുവരി 7 ന് സമാപന സമ്മേളനം.

പിണറായി പെരുമ മെഗാ മേള ഉദ്ഘാടനം 
പിണറായി പെരുമ മെഗാ മേള ഉദ്ഘാടനം 
പിണറായി പെരുമ കള്‍ചറല്‍ ആന്‍ഡ് ചാരിറ്റമ്പിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് പിണറായി പെരുമ മെഗാ മേളക്ക് തുടക്കം. പ്രമുഖരെ അണിനിരത്തിയുള്ള മെഗാമേളയുടെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിച്ചു. എം. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല പങ്കെടുത്തു.
മുഖ്യാതിഥികള്‍ക്കുള്ള പെരുമ സ്‌നേഹോപഹാരം കക്കോത്ത് രാജന്‍, കെ.യു. ബാലകൃഷ്ണന്‍ എന്നിവര്‍ വിതരണം ചെയ്തു. ജന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് ഷഹബാസ് അമന്‍ ആൻ്റ് പാര്‍ട്ടിയുടെ ഗാനമേള അരങ്ങേറി.
പിണറായി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഫിലിം ഫെസ്റ്റ് പ്രശസ്ത സിനിമാ സംവിധായകന്‍ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. പി.വി. രത്നാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ഫെബ്രുവരി 7 ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ആവേശം നിറച്ച് പിണറായി പെരുമ; സമാപന സമ്മേളനം നാടിൻ്റെ സ്വന്തം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement