advertisement

തച്ചോളി ഒതേനൻ്റെ വീരസ്മരണകളിലേക്ക് തലശ്ശേരി; പൊന്ന്യത്തങ്കം ഫെബ്രുവരി 16 മുതൽ

Last Updated:

കേരളത്തിലെ എല്ലാ കളരികളില്‍ നിന്നും കളരിക്കാര്‍ അങ്കത്തട്ടില്‍ പയറ്റാന്‍ വരുന്നു. കേരളാ സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് ആണ് പൊന്ന്യത്തങ്കം നടത്തിവരുന്നത്. ഫെബ്രുവരി 16 മുതല്‍ 22 വരെയാണ് കളരി മാമാങ്കം.

 പൊന്ന്യത്തങ്കത്തിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു 
 പൊന്ന്യത്തങ്കത്തിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു 
തലശ്ശേരിയുടെ ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന കളരിമാമാങ്കത്തിനായി ഒരുക്കങ്ങള്‍ തുടങ്ങി. പൊന്ന്യത്തങ്കം-2026 ൻ്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിൻ്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ ഐ എ എസിനു നല്‍കി പൊന്ന്യത്തങ്കത്തിൻ്റെ ലോഗോ സ്പീക്കര്‍ പ്രകാശനം ചെയ്തു.
കേരളത്തില്‍ വര്‍ഷാവര്‍ഷം നടന്നുവരുന്ന കളരിപയറ്റ് അങ്കത്തിന് ഏഴരക്കണ്ടത് അങ്കത്തട്ടൊരുക്കും. തച്ചോളി ഒതേനനും തൻ്റെ ഗുരുവായ കതിരൂര്‍ ഗുരുക്കളും അങ്കം വെട്ടിയത് ഇവിടെ വെച്ചായിരുന്നു. ഇന്ന് കേരളത്തില്‍ ഉള്ള എല്ലാ കളരികകളില്‍ നിന്നും കളരിക്കാര്‍ ഈ അങ്കത്തട്ടില്‍ പയറ്റാന്‍ വരുന്നു. ഫെബ്രുവരി 16 മുതല്‍ 22 വരെയാണ് കളരി മാമാങ്കം.
നാടിൻ്റെ ചരിത്രവും സംസ്‌കാരവും ലോകത്തോട് വിളിച്ചോതുന്ന പൊന്ന്യം ഏഴരകണ്ടത്തെ പൊന്ന്യത്തങ്കം കൂടുതല്‍ ജനകീയമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഓരോ ദിവസവും വ്യത്യസ്ത കളരി സംഘങ്ങളുടെ കളരി പ്രദര്‍ശനങ്ങള്‍ക്ക് പുറമെ കലാപരിപാടികളും ഏഴരകണ്ടം വയലില്‍ അരങ്ങേറും. തലശ്ശേരി നഗരവും ഗ്രാമവുമെല്ലാം ഇനി പൊന്ന്യത്തേക്ക് ഒഴുകിതുടങ്ങുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തച്ചോളി ഒതേനൻ്റെ വീരസ്മരണകളിലേക്ക് തലശ്ശേരി; പൊന്ന്യത്തങ്കം ഫെബ്രുവരി 16 മുതൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement