advertisement

പത്താം ക്ലാസുകാർ ഇനി റോബോട്ടിക്സ് വിദഗ്ധർ; കൈറ്റിൻ്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപക പരിശീലനം

Last Updated:

പത്താംക്ലാസിലെ വിദ്യാര്‍ഥികളെ നൂതന സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ളവരാക്കുക കൈറ്റ് ലക്ഷ്യമിടുന്നു. റോബോട്ടിക് പരിശീലനം ജനുവരി 15-നകം പൂര്‍ത്തിയാക്കും.

റോബോട്ടിക് പരിശീലനം നടത്തുന്ന വിദ്യാർഥികൾ
റോബോട്ടിക് പരിശീലനം നടത്തുന്ന വിദ്യാർഥികൾ
ലോകം റോബോട്ടിക് മേഖലയിലേക്ക് ചുവടുവെച്ചതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക് വിജ്ഞാനം വളര്‍ത്താനുള്ള പദ്ധതികളും ആവിശ്കരിച്ചു വരുന്നു. ഇതിന് ചുവടുവെച്ച് ജില്ലയിലെ മുഴുവന്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ നല്‍കുന്നു.
പത്താം ക്ലാസിലെ പുതുക്കിയ ഐ.ടി. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റോബോട്ടിക്‌സ് പാഠഭാഗങ്ങള്‍ പ്രായോഗികമായി പഠിക്കാനും ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയാറെടുക്കാനും കുട്ടികള്‍ക്ക് അധിക പിന്തുണയെന്ന നിലയിലാണ് ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ പരിശീലനം.
രണ്ട് സെക്ഷനുകളിലായി നടത്തുന്ന പരിശീലനം ജനുവരി 15 വരെ തുടരും. റോബോട്ടിക്‌സിൻ്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം എന്നിവയെ കുറിച്ചുള്ള പഠനമാണ് ആദ്യ സെക്ഷന്‍. പൂര്‍ണമായും പ്രായോഗിക പരിശീലനം മുന്‍നിര്‍ത്തിയാണ് രണ്ടാമത്തെ സെക്ഷന്‍. പിക്‌റ്റോബ്ലോക്‌സ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിങ്ങിലൂടെ എല്‍.ഇ.ഡി. ബ്ലിങ്ക് ചെയ്യിക്കുക, ബസര്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ നേരിട്ട് ചെയ്ത് പഠിപ്പിക്കും.
advertisement
പരിശീലനത്തിൻ്റെ അവസാന ഘട്ടത്തില്‍ ഐ.ആര്‍. സെന്‍സറുകളും സെര്‍വോ മോട്ടോറും ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ എന്ന റോബോട്ടിക് ഉപകരണം വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിക്കും. പത്താംക്ലാസിലെ വിദ്യാര്‍ഥികളെ ഹൈടെക് ലാബുകള്‍ വഴി നൂതന സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പത്താം ക്ലാസുകാർ ഇനി റോബോട്ടിക്സ് വിദഗ്ധർ; കൈറ്റിൻ്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപക പരിശീലനം
Next Article
advertisement
കൊല്ലത്ത് ഫുട്ബോർഡില്‍ നിന്ന് കയറിനിൽക്കാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ മുഖത്ത് യാത്രക്കാരൻ കടിച്ചു
കൊല്ലത്ത് ഫുട്ബോർഡില്‍ നിന്ന് കയറിനിൽക്കാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ മുഖത്ത് യാത്രക്കാരൻ കടിച്ചു
  • കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്രക്കാരൻ കണ്ടക്ടറുടെ മുഖത്ത് കടിച്ച് ക്രൂരമായി ആക്രമിച്ചു

  • കണ്ടക്ടർ വിനു പരിക്കേറ്റതോടെ ബസിന്റെ യാത്ര തടസ്സപ്പെട്ടു, പകരം കണ്ടക്ടർ എത്തിയ ശേഷം സർവീസ് പുനരാരംഭിച്ചു

  • ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു, കണ്ടക്ടറെ ആശുപത്രിയിലേക്ക് മാറ്റി

View All
advertisement