ഇന്റർഫേസ് /വാർത്ത /Kerala / Panakkad Thangal| 'സമുദായത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ചു; ഹൈദരാലി തങ്ങളുമായി അഞ്ചു പതിറ്റാണ്ടോളം നീണ്ട ബന്ധം': കാന്തപുരം

Panakkad Thangal| 'സമുദായത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ചു; ഹൈദരാലി തങ്ങളുമായി അഞ്ചു പതിറ്റാണ്ടോളം നീണ്ട ബന്ധം': കാന്തപുരം

''അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കി കൊടുക്കട്ടെ. എല്ലാവരുടെയും വേദനയായ ഈ വേർപാടിൽ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.''

''അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കി കൊടുക്കട്ടെ. എല്ലാവരുടെയും വേദനയായ ഈ വേർപാടിൽ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.''

''അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കി കൊടുക്കട്ടെ. എല്ലാവരുടെയും വേദനയായ ഈ വേർപാടിൽ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.''

  • Share this:

സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്കായി സജീവമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങളെന്ന് (Panakkad Sayed Hyderali Shihab Thangal) അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ (Kanthapuram AP Abubakr Ahmad Musliar). തങ്ങളുമായി അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധമുണ്ട്. കാണുമ്പോഴെല്ലാം സൗഹൃദം പങ്കിടുകയും സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ബഹുമാന്യരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ യാത്രയായി. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ബന്ധമുണ്ട് തങ്ങളുമായി. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ അനേകം മസ്ജിദുകളുടെ ഖാളിയും മഹല്ല് ജമാഅത്തുകളുടെ ഉപദേഷ്ടാവും സുന്നി സ്റ്റുഡൻറ് ഫെഡറേഷൻ (SSF) സ്ഥാപക പ്രസിഡന്റും രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക പ്രവർത്തന രംഗത്ത് ഏറെ ആദരണീയ നേതാവുമായിരുന്ന അദ്ദേഹത്തെ എഴുപതുകൾ മുതലേ അടുത്ത പരിചയമുണ്ട്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

രോഗാവസ്ഥയിലും വിശ്രമത്തിലും കാണുകയും കുടുംബത്തോടും ലീഗ് നേതാക്കളോടും നിരന്തരം വിവരങ്ങൾ ചോദിച്ചറിയുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.

സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചവരായിരുന്നു തങ്ങൾ. കാണുമ്പോഴെല്ലാം സൗഹൃദം പങ്കിടുകയും സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കി കൊടുക്കട്ടെ. എല്ലാവരുടെയും വേദനയായ ഈ വേർപാടിൽ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

Also Read- Panakkad Thangal| 'വളരെയേറെ എളിമയുള്ള വ്യക്തിത്വം, വ്യക്തിപരമായ വലിയ നഷ്ടം'; ഹൈദരലി തങ്ങളുടെ വിയോഗത്തിൽ‌ ഗുലാം നബി ആസാദ്

മുസ്ലിം ലീഗ്​ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അന്തരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അടുത്ത ദിവസങ്ങളിലാണ് വഷളായത്. വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയായിരുന്നു.

Also Read- Panakkad Thangal| വിടവാങ്ങിയത് രാഷ്ട്രീയ, മത-സാമുദായിക രംഗത്തെ സൗമ്യ സാന്നിധ്യം; കബറടക്കം നാളെ രാവിലെ പാണക്കാട്

2009 ൽ പാണക്കാട്​ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ്​ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് മുസ്ലിം ലീഗ്​ സംസ്ഥാന അധ്യക്ഷന്റെ പദവിയിലെത്തിയത്​. പാണക്കാട്​ തങ്ങൾ കുടുംബം മുസ്ലിം ലീ​ഗിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുക എന്ന കീഴ്​വഴക്കമനുസരിച്ചായിരുന്നു ഇത്. 1990 മുതല്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻറായിരുന്നു. 19 വര്‍ഷം ഇതേ സ്ഥാനത്ത് തുടർന്നു.

First published:

Tags: Kanthapuram, Kanthapuram Aboobakkar Musliar, Panakkad hyderali shihab thangal, Panakkad Thangal