Karipur Air India Express Crash| വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെട്ടു; റിയാസ് പറന്നിറങ്ങിയത് മരണത്തിലേക്ക്

Last Updated:

മുഹമ്മദ് റിയാസിന്റെ വിവാഹം കഴിഞ്ഞ മാസം നടത്താനിരുന്നതായിരുന്നു

പാലക്കാട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ചെർപ്പുളശ്ശേരി മുണ്ടക്കോട്ട്ക്കുറിശ്ശി സ്വദേശി മുഹമ്മദ് റിയാസിന്റെ വേർപാടിൽ തീരാവേദനയിലാണ് കുടുംബാംഗങ്ങൾ. വിവാഹത്തിനായി നാട്ടിലേയ്ക്ക് വന്ന മകന്റെ മരണം അവർക്ക് താങ്ങാനാവുന്നിലും അപ്പുറമാണ്.
ഒരു വർഷം മുൻപ് ദുബായിൽ ജോലിയ്ക്ക് പോയ മുഹമ്മദ് റിയാസിന്റെ വിവാഹം കഴിഞ്ഞ മാസം നടത്താനിരുന്നതായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം റിയാസിന് നാട്ടിലെത്താൻ സാധിക്കാതെ വന്നു. വിമാന ടിക്കറ്റ് ലഭിക്കാതെ വന്നതാണ് ഇതിന് കാരണമായത്.
ഇതോടെ വിവാഹം മാറ്റിവെച്ചു. പിന്നീട് നാട്ടിലെത്തിയ ശേഷം ക്വാറൻറീൻ കഴിഞ്ഞ് ചെറിയ ചടങ്ങോടെ  വിവാഹം നടത്താം എന്നായിരുന്നു വീട്ടുകാരുടെ തീരുമാനം. അങ്ങനെയാണ് വിവാഹത്തിനായി മുഹമ്മദ് റിയാസ് ഇന്നലെ ദുബായിൽ നിന്നും പുറപ്പെട്ടത്.
advertisement
TRENDING:കരിപ്പൂർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ ക്വാറന്റീനിൽ ഇരിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം[NEWS]വിമാനം രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചു; ട്രാക്കര്‍ വെബ്‌സൈറ്റിന്റെ സൂചന[NEWS]Karipur Air India Express Crash | 'കരിപ്പൂരിലെ റൺവേ 10 സുരക്ഷിതമല്ല'; മുന്നറിയിപ്പ് അവഗണിക്കപ്പെട്ടോ?[NEWS]
ഒപ്പം ജ്യേഷ്ടൻ മുഹമ്മദ് നിസാമും, സുഹൃത്ത് മുസ്തഫയും ഉണ്ടായിരുന്നു. ഇരുവരും പരിക്കുകളോടെ ചികിത്സയിലാണ്. കേളേജ് പഠനകാലത്ത് സജീവ കെ എസ് യു പ്രവർത്തകനായ മുഹമ്മദ് റിയാസ് ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിൽ യൂണിയൻ ചെയർമാനായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karipur Air India Express Crash| വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെട്ടു; റിയാസ് പറന്നിറങ്ങിയത് മരണത്തിലേക്ക്
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement