കാസർകോട് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 3 സ്ത്രീകള്‍ മരിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്
കാസർകോട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 3 സ്ത്രീകള്‍ മരിച്ചു. കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാടാണ് സംഭവം. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. കള്ളാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടം.
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്നു വന്ന ട്രെയിൻ മൂന്നു പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മലബാർ എക്സ്പ്രസിൽ പോകാനായി റെയിൽവേ സ്റ്റേഷനിലേക്ക് വന്നതായിരുന്നു ഇവർ. ഇതിനിടയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ മംഗ്ളുറു ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് വണ്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്. വിവരം അറിഞ്ഞ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ചരക്ക് വണ്ടി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kerala
First Published :
September 14, 2024 8:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർകോട് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 3 സ്ത്രീകള്‍ മരിച്ചു