കാസർകോട്ട് അധ്യാപകൻ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്തു; വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബാലാവകാശ കമ്മിഷൻ അധ്യാപകനെതിരെ സ്വമേധയാ കേസെടുത്തിരുന്നു
കാസർകോട്ട് അധ്യാപകൻ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്തു.കാസർകോട് കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയുടെ കർണപുടമാണ് അധ്യാപകന്റെ മർദനത്തിൽ തകർന്നത്.സ്കൂൾ ഹെഡ്മാസ്റ്റർ എം അശോകനാണ് വിദ്യാർഥിയെ മർദിച്ചത്. സ്കൂൾ അസംബ്ളിക്കിടെ തൊട്ടു മുന്നിൽ കിടന്ന ചെളി നീക്കാൻ ശ്രമിക്കുമ്പോഴാണ് മർദ്ദനമുണ്ടായതെന്ന് വിദ്യാർത്ഥി പറഞ്ഞു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.
വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അന്വേഷണം പ്രഖ്യാപിച്ചു .കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കാണ് അന്വേഷണ ചുമതല. വിദ്യാർഥികൾ തെറ്റു ചെയ്താൽ നിയമം നോക്കിമാത്രമേ ശിക്ഷാനടപടികൾ സ്വീകരിക്കവു എന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കാൻ പാടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 18, 2025 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർകോട്ട് അധ്യാപകൻ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്തു; വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു