ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ ലോകമനഃസാക്ഷി ഉണരണം; KCBC
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ക്രൈസ്തവരെ ഇസ്ലാമിക ഭീകരര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നത് തുടരുകയാണെന്ന് കെസിബിസി
കൊച്ചി: ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരേ ലോകമനഃസാക്ഷി ഉണരണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി. നൈജീരിയയില്‍ ക്രൈസ്തവരെ ഇസ്ലാമിക ഭീകരര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നത് തുടരുകയാണെന്ന് കെസിബിസി പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുപതോളം പേരെ ഐഎസ് ഭീകരര്‍ കഴുത്തറത്ത് കൊല്ലുന്ന കാഴ്ച വലിയ നടുക്കത്തോടെയാണ് ലോകെ കണ്ടത്. വിവിധയിടങ്ങളില്‍ നിരവധി പേര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നു.
ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ലോകമെമ്പാടും വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ലോക രാജ്യങ്ങള്‍ അതീവ ഗൗരവത്തോടെയെടുക്കണമെന്ന് കെസിബിസി ആവശ്യപ്പെടുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാതൃകപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
advertisement
പീഡിപ്പിക്കപ്പെടുന്നവരും വധിക്കപ്പെടുന്നവരുമായ ദുര്‍ബലരോട് പക്ഷം ചേരാനും മതമൗലിക വാദത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും തുടച്ചുനീക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കേണ്ടതിനു മാധ്യമങ്ങളുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്.
ലോകവ്യാപകമായി നടത്തപ്പെടുന്ന ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ ഒരുമിക്കണമെന്നും കെസിബിസി ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അഭ്യര്‍ഥിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2022 10:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ ലോകമനഃസാക്ഷി ഉണരണം; KCBC