സ്പീക്കര്‍ക്കും പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിയുടെ ഓണക്കോടി; കൈത്തറി ഖാദി ചലഞ്ചിന് തുടക്കമിട്ട് പിണറായി വിജയന്‍

Last Updated:

നിയമസഭാ കവാടത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുത്തു.

സ്പീക്കര്‍ എം.ബി.രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ക്ക് കൈത്തറി, ഖാദി ഓണക്കോടികള്‍ സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കോടികള്‍ സമ്മാനിച്ച് കൈത്തറി- ഖാദി ചലഞ്ചിന് തുടക്കമിടുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ക്കുള്ള ഓണക്കോടി വ്യവസായ മന്ത്രി പി.രാജീവ് സമ്മാനിച്ചത്. നിയമസഭാ കവാടത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുത്തു.
ഓണത്തോടനുബന്ധിച്ച് കൈത്തറി, ഖാദി വസ്ത്രങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിനാണ് വ്യവസായ വകുപ്പ് കൈത്തറി- ഖാദി ചലഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
സര്‍ക്കാര്‍ റിബേറ്റ് ഉള്‍പ്പെടെ 40 ശതമാനം വിലക്കിഴിവ് കൈത്തറി വസ്ത്രങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 5000 രൂപയുടെ ഖാദി കിറ്റ് 2999 രൂപക്കും ലഭിക്കും. കോവിഡ് പ്രതിസന്ധി ബാധിച്ച കൈത്തറി മേഖലയെ സഹായിക്കാന്‍ ഓണക്കോടി കൈത്തറിയാക്കണമെന്ന് വ്യവസായമന്ത്രി പി.രാജീവ് അഭ്യര്‍ത്ഥിച്ചു.
ചിങ്ങമാസം എത്തും മുൻപേ അത്തമിങ്ങെത്തി. ഇന്ന് അത്തം. തിരുവോണത്തിന് ഇനി പത്ത് നാള്‍. ചിങ്ങം പിറക്കാൻ അഞ്ചു നാളുകൾ കൂടിയുണ്ടെങ്കിലും മലയാളികളുടെ ഓണക്കാലം ഇന്ന് തുടങ്ങുന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മലയാളികൾ ഇന്നു മുതൽ ഓണത്തിരക്കിലേക്ക് കടക്കുന്നു. ഇന്ന് സൂര്യോദയം കഴിഞ്ഞുള്ള അൽപനേരം ഉത്രം നക്ഷത്രമാണെങ്കിലും രാവിലെ 8.54 മുതൽ അത്തം തുടങ്ങുകയായി. കർക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്.
advertisement
കോവിഡ് എന്ന മഹാമാരി സമ്മാനിച്ച ദുരിതത്തിന്റെ പിടിയിലാണ് നാട്. ഇതിനിടെയാണ് മലയാളികളുടെ ഏറ്റവും വലിയ ഉത്സവകാലമെത്തുന്നത്. അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലം എത്തുന്നത്. അത്തം നാൾ പിറന്നതുതന്നെ നല്ല മഴയോടെയാണ്. ലോക്ക്ഡൗണും നിയന്ത്രണങ്ങളും കാരണം വലിയൊരു വിഭാഗം ജനങ്ങളും ദുരിതത്തിലാണ്. ഓണം ആഘോഷിക്കാനോ പുതുവസ്ത്രങ്ങൾ വാങ്ങാനോ ഒക്കെ കൈയിൽ കാശില്ലാതെ വിഷമിക്കുന്നവരാണ് ഏറെയും.
advertisement
കോവിഡ് ജാഗ്രതയുടെ നിയന്ത്രണങ്ങള്‍ക്കിടയിലെത്തുന്ന രണ്ടാമത്തെ ഓണക്കാലമാണിത്. പുത്തനുടുപ്പുകളും പൂപ്പൊലിമയും ഉത്സവാന്തരീക്ഷവും സദ്യവട്ടങ്ങളും ഒക്കെ നിറയുന്ന ഓണക്കാലത്തില്‍നിന്ന് ഏറെ വ്യത്യസ്തം. ഓണത്തിരക്കില്‍ രോഗവ്യാപനമുണ്ടാവാതിരിക്കാനുള്ള ജാഗ്രത കൈവെടിയരുതെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. ഓണ വിപണിയുടെ ഉന്മേഷത്തില്‍ ഒരു വര്‍ഷത്തെ ജീവിതം പൊലിപ്പിക്കാന്‍ കാത്തിരുന്നവര്‍ക്ക് ഇക്കുറിയും നിരാശയാണ് ബാക്കി. കടകൾ തുറന്നെങ്കിലും നിയന്ത്രണങ്ങളും ലോക്ക്ഡൗൺ കാലത്ത് പലരുടെയും വരുമാനം നിലച്ചതും ഓണപ്പൊലിമ കുറച്ചേക്കും. എങ്കിലും മലയാളികളുടെ മനസ്സിലും ഓർമകളിലും ഇത് ആഘോഷ കാലമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പീക്കര്‍ക്കും പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിയുടെ ഓണക്കോടി; കൈത്തറി ഖാദി ചലഞ്ചിന് തുടക്കമിട്ട് പിണറായി വിജയന്‍
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement