വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം മറ്റന്നാള്‍; അദീല അബ്ദുള്ളയെ മാറ്റി ദിവ്യ എസ് അയ്യർ എം.ഡി
- Published by:Arun krishna
- news18-malayalam
Last Updated:
കോഴിക്കോട് ,ആലപ്പുഴ, മലപ്പുറം, കണ്ണൂർ ,കൊല്ലം ജില്ലാ കളക്ടർമാക്കും മാറ്റമുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. ഉദ്ഘാടനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വിഴിഞ്ഞം തുറമുഖ എംഡി അദീല അബ്ദുള്ളയെ സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കി. പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കാണ് വിഴിഞ്ഞം പോര്‍ട്ട് എംഡിയുടെ ചുമതല. സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രൊജക്റ്റ് ഡയറക്ടറുടെ ചുമതലയും ദിവ്യ എസ് അയ്യര്‍ക്കാണ്.
കോഴിക്കോട് ,ആലപ്പുഴ, മലപ്പുറം, കണ്ണൂർ ,കൊല്ലം ജില്ലാ കളക്ടർമാക്കും മാറ്റമുണ്ട്. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഹരിത വി.കുമാറിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി.സാമുവലാണ് പുതിയ ആലപ്പുഴ കളക്ടര്‍. സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ.ഷിബു പത്തനംതിട്ട ജില്ലാ കളക്ടറാകും.
advertisement
മലപ്പുറം കളക്‌ടർ വി.ആർ.പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരുന്ന വി.ആർ.വിനോദാണ് പുതിയ മലപ്പുറം കളക്ടര്‍. കൊല്ലം കളക്ടറായിരുന്ന അഫ്‌സാന പർവീണിനാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ചുമതല. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവി ദാസ് പുതിയ കൊല്ലം കളക്ടറാകും. പ്രവേശന പരീക്ഷാ കമ്മിഷണറായിരുന്ന അരുൺ കെ.വിജയനെ കണ്ണൂർ കളക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ സ്നേഹിൽ കുമാർ സിങ്ങിനെ കോഴിക്കോട് കളക്ടറായും നിയമിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 13, 2023 10:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം മറ്റന്നാള്‍; അദീല അബ്ദുള്ളയെ മാറ്റി ദിവ്യ എസ് അയ്യർ എം.ഡി