കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കേരള സർക്കാരിന്റെ 'കേരളീയം' ഈ വർഷം ഉണ്ടാകില്ലെന്ന് സൂചന
- Published by:Sneha Reghu
- news18-malayalam
Last Updated:
എല്ലാവർഷവും കേരളീയം നടത്തുമെന്നായിരുന്നു സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്
തിരുവനന്തപുരം: കേരള സർക്കാരിന്റെ സാംസ്കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനിച്ചതായി സൂചന. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പരിപാടി ഒഴിവാക്കുന്നത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് കേരളീയം വേണ്ടെന്ന് വച്ചതെന്നാണ് റിപ്പോർട്ടുകൾ.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വൻതോതിലെ ധനസമാഹരണം ഈ സാഹചര്യത്തിൽ വേണ്ടെന്ന തീരുമാനത്തിൽ എത്തിയതായാണ് സൂചനകൾ. ധനപ്രതിസന്ധിയെ തുടർന്ന് പദ്ധതി ചെലവുകൾ വെട്ടികുറക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയം പൂർണമായും ഒഴിവാക്കിയതെന്നും സൂചനയുണ്ട്.
കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്ത് കേരളീയം പരിപാടി നടന്നത്. എല്ലാവർഷവും കേരളീയം നടത്തുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. കേരളീയം പരിപാടി ഖജനാവ് കൊള്ളയടിക്കാനുള്ള പിണറായി സർക്കാരിന്റെ പുതിയ പദ്ധതിയാണെന്ന രീതിയിൽ നിരവധി വിമർശനങ്ങളും കഴിഞ്ഞ വർഷം നേരിട്ടിരുന്നു.
കഴിഞ്ഞ തവണ നവംബറിലായിരുന്നു കേരളീയം പരിപാടി നടന്നത്. ഇത്തവണ ആദ്യം ഡിസംബറിലേക്ക് മാറ്റുകയും, പിന്നീട് ജനുവരിലേക്ക് തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പരിപാടി പൂർണ്ണമായും ഒഴിവാക്കിയെന്ന സൂചനകൾ പുറത്ത് വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 24, 2024 7:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കേരള സർക്കാരിന്റെ 'കേരളീയം' ഈ വർഷം ഉണ്ടാകില്ലെന്ന് സൂചന