• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇസ്രയേലിൽ മുങ്ങിയ ബിജുവിന്റെ വിസ റദ്ദാക്കി ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് സംസ്ഥാന സർക്കാർ; ഇന്ത്യൻ എംബസിക്കു കത്തു നൽകും

ഇസ്രയേലിൽ മുങ്ങിയ ബിജുവിന്റെ വിസ റദ്ദാക്കി ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് സംസ്ഥാന സർക്കാർ; ഇന്ത്യൻ എംബസിക്കു കത്തു നൽകും

ബിജുവിനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന സർക്കാര്‍ ഇസ്രയേലിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിരുന്നു.

  • Share this:

    തിരുവനന്തപുരം: ഇസ്രയേലിൽ കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്നു ആവശ്യവുമായി സംസ്ഥാന സർക്കാർ. ഇതിനായി ഇസ്രയേലിലെ ഇന്ത്യൻ എംബസിക്കു കത്തു നൽകും. വിസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യം. ബിജുവിനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന സർക്കാര്‍ ഇസ്രയേലിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിരുന്നു.

    ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് പോയ കർഷക സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യനെ 17ന് രാത്രിയിലാണ് കാണാതായത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് അപ്പോൾ തന്നെ എംബസിയെ വിവരം അറിയിച്ചു. തിരച്ചിൽ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേൽ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി.

    Also read-കൃഷിയല്ല പണമാണ് മെച്ചം; ഒരു മണിക്കൂർ ജോലിക്ക് 670 ഇന്ത്യൻ രൂപ; ഇസ്രയേലിൽ മുങ്ങിയ കർഷകൻ അന്വേഷിച്ചു കണ്ടെത്തിയത്

    ആസൂത്രണം ചെയ്താണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതെന്ന് സഹയാത്രികർ പറയുന്നു. 10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂർത്തിയാകാത്ത കർഷകരിൽ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണ് ബിജുവിനെ സർക്കാർ സംഘത്തിൽ ഉൾപ്പെടുത്തിയത്. എല്ലാ പരിശോധനകളും കഴിഞ്ഞ് യോ​ഗ്യത ഉറപ്പുവരുത്തിയാണ് ബിജുവിനെ തെര‍ഞ്ഞെടുത്തതെന്നും കൃഷി ഓഫിസർ വ്യക്തമാക്കിയിരുന്നു.

    Published by:Sarika KP
    First published: