Kerala Local Body Election 2020 Result | തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.വി രാജേഷ് വിജയിച്ചു

Last Updated:

നൂറ് വാർഡുകളുള്ള തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് 33, ബി.ജെ.പി 24, യു.ഡി.എഫ് ആറ് വാർഡുകളിലാണ് മുന്നേറുന്നത്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ തിരുവനന്തപുരം കോർപറേഷനിലെ പൂജപ്പുര വാർഡിൽ ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.വി രാജേഷ് വിജയിച്ചു. 1051 വോട്ടിനാണ് വി.വി രാജേഷ് വിജയിച്ചത്. ഇവിടെ  യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്.
നൂറ് വാർഡുകളുള്ള തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് 33, ബി.ജെ.പി 24, യു.ഡി.എഫ് ആറ് വാർഡുകളിലാണ് മുന്നേറുന്നത്.
പാലക്കാടിന് നഗരസഭയ്ക്കു പിന്നാലെ പന്തളം നഗരസഭയിലും ബിജെപി ഭരണം പിടിച്ചു പന്തളത്തെ 33 വാർഡുകളിൽ 17 ഇടത്ത് ബിജെപി മുന്നിലെത്തി. ഏഴിടത്ത് എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഏറ്റവും വലിയ പ്രതിഷേധം ഉയർന്ന സ്ഥലങ്ങളിലൊന്നാണ് പന്തളം. നാമജപ പ്രതിഷേധത്തിന്റെ തുടക്കവും പന്തളത്ത് നിന്നായിരുന്നു. 2015ലെ തെരഞ്ഞെടുപ്പിൽ ഏഴിടത്ത് മാത്രമായിരുന്നു എൻഡിഎ വിജയിച്ചത്.
advertisement
ബിജെപി നേരത്തെ അധികാരത്തിലിരുന്ന പാലക്കാട് ഇത്തവണയും അധികാരം നിലനിർത്തി. ഷൊർണൂരിൽ എട്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കേരള കോൺഗ്രസ് തട്ടകമായ പാലാ മുത്തോലി പഞ്ചായത്തിലെ 13ൽ ആറ് വാർഡുകളിൽ ബിജെപി വിജയിച്ചു. അതേസമയം, തൃശൂർ കോർപറേഷനിൽ മേയർ സ്ഥാനാർത്ഥി അഡ്വ.ബി ഗോപാലകൃഷ്ണൻ 241 വോട്ടിന് തോറ്റത് ബിജെപിക്ക് തിരിച്ചടിയായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 Result | തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.വി രാജേഷ് വിജയിച്ചു
Next Article
advertisement
Horoscope Dec 18| ആത്മപരിശോധനയും വ്യക്തമായ ആശയവിനിമയവും ആവശ്യം; സമ്മർദം കുറയും: ഇന്നത്തെ രാശിഫലം
Horoscope Dec 18| ആത്മപരിശോധനയും വ്യക്തമായ ആശയവിനിമയവും ആവശ്യം; സമ്മർദം കുറയും: ഇന്നത്തെ രാശിഫലം
  • ഇന്നത്തെ രാശിഫലം ആത്മപരിശോധനയും വ്യക്തമായ ആശയവിനിമയവും ആവശ്യപ്പെടുന്നു, സമ്മർദം കുറയുമെന്ന് സൂചിപ്പിക്കുന്നു.

  • ചില രാശികൾക്ക് സമ്മർദ്ദവും തെറ്റിദ്ധാരണയും നേരിടേണ്ടി വരും, പക്ഷേ പോസിറ്റീവ് ചിന്തയിലൂടെ വളർച്ചയ്ക്ക് അവസരം.

  • വ്യക്തിപരവും സാമൂഹികവുമായ ബന്ധങ്ങൾ today ശക്തിപ്പെടുത്താൻ അനുയോജ്യമായ ദിനമാണെന്ന് രാശിഫലം.

View All
advertisement