പൊലീസ് സേനയോടൊപ്പം ഏഴുവർഷം; ഡിജിപിയുടെ പുരസ്കാരം നേടിയ ഹണി ഓർമയായി

Last Updated:

മതിലകം കട്ടൻ ബസാറിൽ യുവാവിനെ അതിഥിത്തൊഴിലാളികൾ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചതിനായിരുന്നു 2019-ൽ ഹണിയെ തേടി ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ എത്തിയത്

News18
News18
തൃശൂർ: കേരള പൊലീസിനെ നിരവധി കേസുകൾ തെളിയിക്കാൻ സഹായിച്ചിട്ടുള്ള പോലീസ് കെ9 ഡോഗ് സ്വകാഡിലെ ഹണി ഓർമയായി. ഏഴുവർഷം പോലീസ് സേനയ്ക്കൊപ്പംനിന്ന ഹണി എട്ടു വയസിലാണ് വിടപറഞ്ഞത്. ഡി ജി പി യുടെ പുരസ്കാരം നേടിയ ഏക നായ കൂടിയാണ് ഹണി.
റൂറൽ കെ-9 സ്ക്വാഡിലെ ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെടുന്ന ഹണിയുടെ സേവനങ്ങൾ തൃശൂർ പൊലീസിന്റെ കീഴിലായിരുന്നു. 35 ഓളം കേസുകളിൽ തുമ്പു കണ്ടെത്താൻ ഹണി സഹായിച്ചിട്ടുണ്ട്. തുമ്പൂർ, ചാലക്കുടി ജൂവലറി കവർച്ചക്കേസുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഹണിക്ക് തൃശ്ശൂർ റൂറൽ പോലീസിന്റെ ഗുഡ് സർവീസ് എൻട്രി ലഭിച്ചത്. മതിലകം കട്ടൻ ബസാറിൽ യുവാവിനെ അതിഥിത്തൊഴിലാളികൾ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചതിനായിരുന്നു 2019-ൽ ഹണിയെ തേടി ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ എത്തിയത്.
advertisement
2016-ൽ കേരളത്തിൽ ജനിച്ച് ഹരിയാനയിലെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ നാഷണൽ ട്രെയിനിങ് സെന്റർ ഫോർ ഡോഗ് ആൻഡ്‌ അനിമൽ അക്കാദമിയിൽ നിന്നും ട്രാക്കർ വിഭാഗത്തിലാണ് ഹണി പരിശീലനം പൂർത്തിയാക്കിയത്. 2017-ലായിരുന്നു കേരള പൊലീസിലെത്തിയത്. 2018 മുതലാണ് കെ-9 സ്ക്വാഡ് അംഗമായത്.‌
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസ് സേനയോടൊപ്പം ഏഴുവർഷം; ഡിജിപിയുടെ പുരസ്കാരം നേടിയ ഹണി ഓർമയായി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement