തല'സ്ഥാനം' മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വേക്കണെ ; കേരളാ പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
- Published by:Arun krishna
- news18-malayalam
Last Updated:
സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച വിവാദം പുകയുന്നതിനിടെയാണ് കേരള പോലീസിന്‍റെ പോസ്റ്റ്
സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച വിവാദം പുകയുന്നതിനിടെ വൈറലായി കേരള പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. റോഡ് സുരക്ഷ ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി തല’സ്ഥാനം’ മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വേക്കണെ എന്ന പോസ്റ്ററാണ് പോലീസ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചത്.
നിയമസഭ മന്ദിരത്തിന് മുന്നിലൂടെ ശരിയായി ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കുന്ന ബൈക്ക് യാത്രക്കാരന്‍റെ ചിത്രമാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. ‘തല മുഖ്യം ബിഗിലെ.. ഹെൽമെറ്റും’ എന്ന ക്യാപ്ഷനൊപ്പമാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
കേരളത്തിന്‍റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യബില്ലിനെതിരെ സംസ്ഥാനത്തൊട്ടാകെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു. ഹൈബി ഈഡന്‍റെ ആവശ്യം നിരാകരിക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിന്മേൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി കേന്ദ്ര സർക്കാർ മാര്‍ച്ച് 31 ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയത്. കോണ്‍ഗ്രസിനുള്ളിലും ഹൈബി ഈഡന്‍റെ തലസ്ഥാന മാറ്റ ആവശ്യത്തിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 02, 2023 7:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തല'സ്ഥാനം' മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വേക്കണെ ; കേരളാ പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്