Kerala Secretariat Fire | 'ഇനിയിപ്പോ വലിയ വിശ്വാസ്യതയും സത്യസന്ധതയും ഉളളവർ ഇല്ലാത്തത് കൊണ്ട് അന്വേഷണം നടക്കാതിരിക്കണ്ട': വി.ടി.ബൽറാം

Last Updated:

"ഏതായാലും ഇനി ഇപ്പോ High Integrity ഉളളവർ ഇല്ലാത്തത് കൊണ്ട് അന്വേഷണം നടക്കാതിരിക്കണ്ട. നടക്കട്ടെ നടക്കട്ടെ"

സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം അന്വേഷിക്കുന്ന കമ്മിറ്റിയുടെ സഹായത്തിനായി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെ നിയോഗിച്ച ഉത്തരവിനെതിരെ വി.ടി.ബൽറാം എംഎൽഎ. സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം അന്വേഷിക്കുന്ന ഡോ.കൗസിഗൻ ഐഎഎസിന്‍റെ കമ്മിറ്റിയുടെ സഹായത്തിനായി High Integrity അഥവാ വലിയ വിശ്വാസ്യതയും സത്യസന്ധതയുമുള്ള കുറച്ച് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരേക്കൂടി നിയോഗിച്ച് സർക്കാർ ഉത്തരവായിരിക്കുന്നു. എന്ന് പരോക്ഷവിമർശനം ഉന്നയിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്‍റെ പരിഹാസം.
You may also like:'പണവും തട്ടി കാമുകി ഓട്ടോ ഡ്രൈവർക്കൊപ്പം ‌ഒളിച്ചോടി; യുവാവ് പകവീട്ടിയത് ഓട്ടോക്കാരുടെ മൊബൈൽ മോഷ്ടിച്ച് [NEWS]'എന്‍റെ മുഖത്ത് നോക്കി കള്ളാ എന്നു വിളിക്കുന്നതാണോ സംസ്കാരം'; നിയമസഭയിലെ വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി [NEWS] Beoncy Laishram | ബിയോൺസി എന്ന കോവിഡ് പോരാളി; വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ആദ്യ ട്രാൻസ് വുമൺ ഡോക്ടർ [NEWS]
സഹായിക്കാൻ വരുന്ന മറ്റുള്ളവരും സിപിഎം സംഘടനാ നേതാക്കൾ തന്നെയാണ്. ഇതിൽ ഒരാളുടെ സീറ്റിനടുത്തു നിന്നാണ് തീപ്പിടുത്തം ആരംഭിച്ചത് എന്നാണ് ഇപ്പോൾത്തന്നെ ഉയർന്നിട്ടുള്ള ആരോപണം. അന്വേഷണത്തിൽ സാക്ഷിയായോ ഒരുപക്ഷേ പ്രതിയായോ പോലും വന്നേക്കാവുന്ന ഒരാളെ അന്വേഷണക്കമ്മിറ്റി സഹായിയായി ഔദ്യോഗിക ഉത്തരവിലൂടെ നിയമിച്ചു കൊടുക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ് എന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം അന്വേഷിക്കുന്ന ഡോ.കൗസിഗൻ ഐഎഎസിൻ്റെ കമ്മിറ്റിയുടെ സഹായത്തിനായി High Integrity അഥവാ വലിയ വിശ്വാസ്യതയും സത്യസന്ധതയുമുള്ള കുറച്ച് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരേക്കൂടി നിയോഗിച്ച് സർക്കാർ ഉത്തരവായിരിക്കുന്നു.
ഉത്തരവ് കണ്ടപ്പോൾ ശ്രദ്ധയിൽപ്പെട്ട ചില കാര്യങ്ങൾ:
1) തീപ്പിടിക്കപ്പെട്ട യൂണിറ്റിലെ ഫിസിക്കൽ ഫയലുകൾ എണ്ണിത്തിട്ടപ്പെടുത്താനാണ് ഇവരെ സഹായത്തിനായി നിയോഗിച്ചിരിക്കുന്നത്. അപ്പോൾ അവിടുള്ള എല്ലാം ഇ-ഫയലുകൾ അല്ല, ഫിസിക്കൽ ഫയലുകളും ഉണ്ട് എന്ന് വ്യക്തമാവുന്നു.
2) വ്യക്തിപരമായ വിശ്വാസ്യതയുണ്ടെന്ന് പറഞ്ഞ് ഇങ്ങനെ കടന്നുവരുന്ന ഒരാൾ മുൻപ് കോടിയേരി ബാലകൃഷ്ണന്‍റെ പിഎ ആയിരുന്ന സിപിഎം സംഘടനാ നേതാവാണ്. ഇദ്ദേഹത്തിന്‍റെ ഫോട്ടോയാണ് സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രധാന പ്രതി സ്വപ്ന സുരേഷിനൊപ്പം ഈയടുത്ത ദിവസം പുറത്തുവന്നത്. ഏതായാലും ഒരു ഫോട്ടോയുടെ പേരിൽ മാത്രം ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ High Integrity യെ സംശയിക്കാൻ പാടില്ലെന്ന സർക്കാർ നിലപാടിനെ തൽക്കാലം നമുക്കംഗീകരിക്കാം.
advertisement
3) സഹായിക്കാൻ വരുന്ന മറ്റുള്ളവരും സിപിഎം സംഘടനാ നേതാക്കൾ തന്നെയാണ്. ഇതിൽ ഒരാളുടെ സീറ്റിനടുത്തു നിന്നാണ് തീപ്പിടുത്തം ആരംഭിച്ചത് എന്നാണ് ഇപ്പോൾത്തന്നെ ഉയർന്നിട്ടുള്ള ആരോപണം. അന്വേഷണത്തിൽ സാക്ഷിയായോ ഒരുപക്ഷേ പ്രതിയായോ പോലും വന്നേക്കാവുന്ന ഒരാളെ അന്വേഷണക്കമ്മിറ്റി സഹായിയായി ഔദ്യോഗിക ഉത്തരവിലൂടെ നിയമിച്ചു കൊടുക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്.
ഏതായാലും ഇനി ഇപ്പോ High Integrity ഉളളവർ ഇല്ലാത്തത് കൊണ്ട് അന്വേഷണം നടക്കാതിരിക്കണ്ട. നടക്കട്ടെ നടക്കട്ടെ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Secretariat Fire | 'ഇനിയിപ്പോ വലിയ വിശ്വാസ്യതയും സത്യസന്ധതയും ഉളളവർ ഇല്ലാത്തത് കൊണ്ട് അന്വേഷണം നടക്കാതിരിക്കണ്ട': വി.ടി.ബൽറാം
Next Article
advertisement
15 കാരനായ പാക് ടെലിവിഷൻ താരം ഹൃദയാഘാതത്താൽ മരിച്ചു
15 കാരനായ പാക് ടെലിവിഷൻ താരം ഹൃദയാഘാതത്താൽ മരിച്ചു
  • 15 കാരനായ പാക് ടെലിവിഷൻ താരം ഉമർ ഷാ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

  • ഉമർ ഷാ 'ജീതോ പാകിസ്ഥാൻ', 'ഷാൻ-ഇ-റമദാൻ' തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായി.

  • ഉമറിന്റെ മരണത്തിൽ പാകിസ്ഥാനി താരങ്ങളും ആരാധകരും ദുഃഖം പ്രകടിപ്പിച്ചു.

View All
advertisement