തിരുവനന്തപുരം: സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമായ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു. 2018, 19 വര്‍ഷങ്ങളിലെ പുരസ്കാരമാണു നല്‍കുന്നത്. 2018ലെ സാഹിത്യത്തിനുള്ള പുരസ്കാരം ന്യൂസ് 18 കേരളത്തിലെ മാധ്യമപ്രവർത്തകൻ ജോയ് തമലത്തിനാണ്. ജോയ് തമലം ഉൾപ്പെടെ 14 പേരാണ് 2018ലെ പുരസ്കാരത്തിന് അർഹരായത്.
സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം - പ്രിന്റ് മീഡിയ, മാധ്യമപ്രവര്‍ത്തനം - ദൃശ്യമാധ്യമം, കല, സാഹിത്യം, ഫൈന്‍ ആര്‍ട്സ്, കായികം (പുരുഷന്, വനിത), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ 25 ഓളം പ്രതിഭകള്‍ക്കാണു പുരസ്കാരം. അതോടൊപ്പം സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകള്‍ക്കും യുവാ ക്ലബ്ബുകള്‍ക്കും പുരസ്ക്കാരം നല്കുന്നു.
അവാര്‍ഡിന് അര്‍ഹരാകുന്ന വ്യക്തികള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നല്‍കും. ജില്ലയിലെ മികച്ച യൂത്ത് - യുവാക്ലബ്ബുകള്ക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച യൂത്ത് - യുവാ ക്ലബ്ബുകള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നല്‍കും. 2018ലെയും 2019ലെയും സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്ക്കാരങ്ങള്‍ സെപ്റ്റംബര്‍ 30നു തിയതി വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചു വ്യവസായ- കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് വിതരണം ചെയ്യും. ജില്ലാതലത്തില്‍ പുരസ്കാരത്തിന് അര്‍ഹരായ യൂത്ത് ക്ലബ്ബുകള്‍ക്കും യുവാക്ലബ്ബുകള്ക്കുമുള്ള പുരസ്ക്കാരങ്ങള്‍ അതത് ജില്ലയില്‍ വച്ച് നല്‍കും.
You may also like:പാർട്ടിയിലെ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ: കെ. മുരളീധരൻ [NEWS]പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് നിർത്തി; സർക്കാരിനെതിരെ പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല [NEWS] ഹിന്ദി സീരിയൽ സംവിധായകൻ പച്ചക്കറി വിൽപ്പനക്കാരനായി [NEWS]
സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരം (2018)
1. സാമൂഹികപ്രവര്‍ത്തനം
ഷിജിന് വര്‍ഗ്ഗീസ്,
മംഗലത്ത് മണ്ണില്‍ ഹൗസ്, കൈപ്പത്തൂര്‍, പത്തനംതിട്ട സാമൂഹ്യസേവനരംഗത്ത് ദീര്‍ഘകാല പ്രവര്‍ത്തന മികവ്, വനിതാശാക്തീകരണം, ബോധവല്‍ക്കരണം, ആരോഗ്യപരിപാലനം, പാലിയേറ്റീവ് പ്രവര്‍ത്തനം, പരിസ്ഥിതി പ്രവര്‍ത്തനം, പിന്നോക്ക മേഖലകളിലെ സജീവ പ്രവര്‍ത്തനങ്ങള്‍, തുടങ്ങി സാമൂഹിക സന്നദ്ധ വികസന പ്രവര്‍ത്തനങ്ങളിലെ മികവ് എന്നിവ പരിഗണിച്ചാണ് 2018 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് ഷിജിന് വര്‍ഗ്ഗീസ് അര്‍ഹനായത്.
2. ദൃശ്യമാധ്യമം (പുരുഷന്)
ബി.എല്‍. അരുണ്‍.
കറസ്പോണ്ടന്റ്, മനോരമ ന്യൂസ്, കോഴിക്കോട്
ബസ് ഗതാഗതത്തിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളിലും നേരിട്ടിറങ്ങിച്ചെന്നു നടത്തിയ വിവിധ റിപ്പോര്‍ട്ടുകളെ മുന്‍നിര്‍ത്തിയാണ് 2018ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് ബി.എല്‍.അരുണ്‍ അര്‍ഹനായത്.
3. ദൃശ്യമാധ്യമം - വനിത
ഷാജില. എ
ക്യാമറ പേഴ്സണ്‍, കൈരളി ടി.വി., തിരുവനന്തപുരം
പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടുള്ള ധീരമായ മാധ്യമപ്രവര്‍ത്തനത്തിന് മാതൃകയാണെന്നതും വനിതാ ഛായാഗ്രാഹക എന്ന നിലയിലും ശ്രീമതി ഷാജിലയുടെ പ്രവര്‍ത്തനവും അനുഭവുമാണ് 2018 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
4. അച്ചടി മാധ്യമം - പുരുഷന്
ഷെബീന് മെഹബൂബ്
സബ് എഡിറ്റര്‍, മാധ്യമം ദിനപത്രം, കോഴിക്കോട്.
പൊന്നാനിയിലെ കടലോര ജീവിതത്തിന്റെ സമകാലിക അവസ്ഥയും സാംസ്കാരുക സവിശേതകളും സാധാരണ കാണുന്നതില്‍നിന്നു വ്യത്യസ്തമായ അവതരിപ്പിക്കുന്ന ?'കടലെടുക്കുന്ന തീരങ്ങളില്‍ വറുതിയുടെ കടലാഴം', 'കടല്‍പ്പാട്ടുകള്‍' എന്നീ ഫീച്ചറുകളെ മുന്‍നിര്‍ത്തിയാണ് 2018 സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് ഷെബീന് മെഹബൂബ് അര്‍ഹനായത്.
5. അച്ചടി മാധ്യമം - വനിത
ജിഷ എലിസബത്ത്
റിപ്പോര്‍ട്ടര്‍, മാധ്യമം ദിനപത്രം, തിരുവനന്തപുരം
മത്സ്യതൊഴിലാളി ജീവിതത്തിന്റെ ക്ലേശങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന റിപ്പോര്‍ട്ടുകളുടെയും ഫീച്ചറുകളുടെയും മികവിനാണ് 2018 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
6. കല
സന്തോഷ് ആലങ്കോട്
ആലങ്കോട്, മലപ്പുറം
25 വര്‍ഷത്തിലധികമായി വാദ്യകലാരംഗത്ത് പ്രവര്‍ത്തിക്കുന്നു. പഞ്ചവാദ്യം പോലുള്ള സംഗീത കലകള്‍ ജാതി-മത-വര്‍ഗ്ഗ ഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളിലെത്തിക്കുന്നതിനും ഈ കലയെ ജനകീയവല്‍ക്കരിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചും, വാദ്യകലയുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ മികവും പരിഗണിച്ചാണ് 2018 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് അര്‍ഹനായത്.
7. സാഹിത്യം
ജോയ് തമലം
തിരുവനന്തപുരം
ജോയ് തമലം രചിച്ച 'അഗ്നിശലഭങ്ങള്‍' എന്ന കാവ്യഗ്രന്ഥം സൂക്ഷമ ബിംബങ്ങള്‍കൊണ്ടും ശില്പ ഭദ്രതകൊണ്ടും പ്രശംസയര്‍ഹിക്കുന്നു. തീഷ്ണമായ ഭാവസങ്കലപനങ്ങള്, പുതിയകാലത്തെ അടയാളപ്പെടുത്തുന്ന കാവ്യവിഷയങ്ങള്‍, നൂതനത്വമുള്ള ഭാഷയും ഭാവനയും, ഓരോ കവിതയ്ക്കും ഇംഗ്ലീഷിലേക്ക് ഭാഷാന്തരം നടത്തിയത് ഈ കാവ്യത്തിന് വേറിട്ടൊരുമാനം സമ്മാനിക്കുന്നു എന്നത് പരിഗണിച്ചാണ് ജോയ് തമലം രചിച്ച 'അഗ്നിശലഭങ്ങള്‍' എന്ന കാവ്യഗ്രന്ഥം 2018 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് അര്‍ഹമായത്.
8. ഫൈന്‍ ആര്‍ട്സ്
വിഷ്ണുപ്രിയന് കെ
മലപ്പുറം
സമകാലിക ജീവിത മുഹൂര്‍ത്തങ്ങളെ മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് സര്‍ഗ്ഗാത്മകമായും രൂപ-വര്‍ണ്ണ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തികൊണ്ടുമുള്ള രചന. കേരളീയമായ പരമ്പരാഗത ചിത്രരചനാ ശൈലിയില്‍ ആധുനിക ചിത്രകലാ സങ്കല്പവുമായി ഇടചേര്ന്നുകൊണ്ടാണ് വിഷ്ണു പ്രിയന് തന്റെ ചിത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ മികവാണ് 2018 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് അര്‍ഹമായത്.
9. കായികം - പുരുഷന്
ജിന്സണ് ജോണ്സണ്
കോഴിക്കോട്
ദേശീയ അന്തര്‍ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ 800, 1500 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയത് പരിഗണിച്ചാണ് 2018 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് അര്‍ഹനായത്.
10. കായികം - വനിത
പി.യു.ചിത്ര
പാലക്കാട്
മധ്യ, ദീര്‍ഘദൂര ഓട്ടക്കരിയായ പി.യു.ചിത്ര ദേശീയ അന്തര്‍ദേശീയ അത്ലറ്റിക് മീറ്റുകളില്‍ 1500, 3000, 5000 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയത് പരിഗണിച്ചാണ് 2018 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് അര്‍ഹയായത്.
11. ശാസ്ത്രം - പുരുഷന്
ഡോ. സി.റ്റി.സുലൈമാന്‍
സീനിയര്‍ സയന്റിസ്റ്റ്, ഫൈറ്റോ കെമിസ്ട്രി ഡിവിഷന്,
ഔഷധസസ്യ ഗവേഷണ കേന്ദ്രം, ആര്യവൈദ്യശാല
കോട്ടയ്ക്കല്‍, മലപ്പുറം
ജൈവരസതന്ത്ര മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന പ്രാധാന്യം പരിഗണിക്കുമ്പോള്‍ ഡോ.സി.റ്റി.സുലൈമാന്‍ ഈ രംഗത്ത് നല്കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. ഈ ചുരുങ്ങിയ പ്രായത്തില്‍ അന്തര്‍ദേശീയ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലൂടെ നിരവധി പുതിയ ജൈവമൂലകങ്ങള്‍ കണ്ടെത്തി പ്രിസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനമാണ് 2018 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് അര്‍ഹമായത്.
12. ശാസ്ത്രം - വനിത
ഡോ. അമ്പിളി കെ.എം.
തിരുവനന്തപുരം
വിക്രംസാരാഭായി സ്പെയ്സ് സെന്ററില്‍ സ്പെയ്സ് ഫിസിക്സ് ലബോറട്ടറിയില്‍ സയന്റിസ്റ്റായി പ്രവര്‍ത്തിച്ചു വരികയാണ്. ഇന്‍ഡ്യന്‍ മേഖലക്കു വേണ്ടി ചന്ദ്രന്, ശുക്രന് തുടങ്ങിയ ഗ്രഹങ്ങളുടെ ചാര്‍ജ്ഡ് ലെയേഴ്സിനെ കുറിച്ച് പഠിക്കാനുള്ള തിയറിറ്റിക്കല്‍ മോഡല്‍സ് ഉണ്ടാക്കിയതില്‍ പ്രധാന പങ്ക് വഹിക്കുകയും ഈ ഗവേഷണങ്ങള്‍ക്ക് നിരവധി ദേശീയ-അന്തര്‍ദേശിയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്. പ്രസ്തുത മേഖലയിലെ മാതൃകാപരമായ പ്രവര്‍ത്തനവും സംഭാവനയും പരിഗണിച്ചാണ് 2018 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് അര്‍ഹയായത്.
13. സംരംഭകത്വം
അമര്‍നാഥ് ശങ്കര്‍
സി.ഇ.ഒ, സി.എ.റ്റി എന്റര്ടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്,
കൊച്ചി
കേരളത്തിലെ പ്രമുഖ ഡിജിറ്റല്‍ പ്രൊഡക്ഷന്‍ സ്റ്റാര്‍ട്ട് അപ് സംരംഭകമായ ക്യാറ്റ് എന്റര്ടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഈ മേഖലയില്‍ ഒരു മാതൃകയാണ്. പ്രസ്തുത മികവ് പരിഗണിച്ച് ക്യാറ്റ് എന്റര്ടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ന്റെ സ്ഥാപകനും സി.ഇ.ഒ യുമായ ശ്രീ.അമര്‍നാഥ് ശങ്കര്‍-നെയും 2018 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് അര്‍ഹമായത്.
14. കൃഷി
ടോംകിരണ്
തൃശ്ശൂര്‍
ഭൂമിയുടെ നന്മയും കൃഷിയുടെ പെരുമയും അദ്ധ്വാനത്തിന്റെ ആനന്ദവും ആധുനികതയുടെ സാദ്ധ്യതകളും പ്രയോജനപ്പെടുത്തി വേളൂക്കര പഞ്ചായത്തിലെ തരിശ്ശായി കിടന്ന 100 ഏക്കറോളം സ്ഥലത്ത് നെല്ല് വിളയിക്കുന്നതിന് നേതൃത്വം നല്‍കുകയും 20 വര്‍ഷത്തിലേറെ തരിശ്ശായി കിടന്ന പാടശേഖരങ്ങളില്‍ കൃഷി തിരിച്ചുവരുന്നതിന് ടിയാന് പ്രചോദനമാകുകയും പാടശേഖരത്തെയും കര്‍ഷകരെയും നവീന മാധ്യമങ്ങളുമായി ബന്ധിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി ഓണ്‍ലൈന്‍ വില്പന നടത്തി അതുവഴി മികച്ച വില ലഭ്യമാക്കുവാനും, പാടശേഖരത്തെയും കര്‍ഷകരേയും ഈ മേഖലയില്‍ നിലനിര്‍ത്താനുമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക തുടങ്ങിയ മാതൃകാപരമായി കൃഷി ചെയ്യുകയും കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് പരിഗണിച്ചാണ് 2018 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് അര്‍ഹയായത്.
സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരം - 2019
1. സാമൂഹികപ്രവര്‍ത്തനം
ആസിഫ് ആയൂബ്
കൊല്ലം
സാമൂഹ്യ സേവന രംഗത്തെ മികവ്, മികച്ച സംഘാടകന്‍, നൂതനമായ ആശയങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കല്‍ തുടങ്ങിയവ പരിഗണിച്ചാണ് ആസിഫ് ആയൂബിനെ 2019 ലെ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്.
2. ദൃശ്യമാധ്യമം
അരുണ്‍കുമാര്‍.സി
കൊല്ലം
സാമൂഹ്യ പ്രതിബത്തതയുള്ള വിഷയങ്ങള്‍ കണ്ടെത്തി പൊതു ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്റെ മികവ് പരിഗണിച്ചാണ് അരുണ്‍കുമാര്‍.സി.യെ 2019 ലെ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്.
3. അച്ചടി മാധ്യമം
രാഹുല്‍ ചന്ദ്രശേഖര്‍
കോട്ടയം, കേരളാ കൗമുദി കോട്ടയം ബ്യൂറോ ചീഫ്
കാലിക പ്രസക്തമായ വിഷയങ്ങള്‍ ഏറ്റെടുത്ത് അവയുടെ പ്രാധാന്യം പൊതുശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള പരിശ്രമമാണ് 2019 ലെ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്.
4. കല
അബിജോഷ്.ജി
പാലക്കാട്
മിഴാവിന്റെ സ്വതന്ത്രമായ പ്രകടനത്തില്‍ മായാത്തമുദ്ര പതിപ്പിച്ച് സ്വദേശത്തും വിദേശത്തും തന്റെ കലാവൈഭവം കാഴ്ചവച്ച് രംഗക്രീയകളെ അതിമനോഹരമാക്കുന്ന കലാകാരന്. കൃത്യമായ താളബോധവും, സൂഷ്മമായ കലാ നിര്‍ണ്ണയവും, ഭദ്രമായ കരവിരുതും അബിജോഷിന്റെ മിഴാവ് വാദനത്തെ മികവുറ്റതാക്കുന്നു. മണ്മറഞ്ഞു കൊണ്ടിരിക്കുന്ന ഈ പ്രാചീന വാദ്യരൂപത്തെ ജനകീയമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് 2019 വര്‍ഷത്തെ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്ക്കാരത്തിന് അബിജോഷ്.ജി.യെ. അര്‍ഹനാക്കിയത്.
5. സാഹിത്യം
വിജയരാജമല്ലിക
തൃശ്ശൂര്‍
'മല്ലികാ വസന്തം' എന്ന അത്മകഥ പുതിയകാല ഭാവുകത്വത്തിന്റെ ഉയര്‍ന്ന കേതു പരിസരത്തെ അഭിസംബോധന ചെയ്യാന്‍ കരുത്തുറ്റതാണ്. അവഗണിക്കപ്പെടുന്നവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള മനോബലം പകര്‍ന്നു നല്കാന് പര്യാപ്തമായ രചനാവൈഭവം. ഇവ പരിഗണിച്ചാണ് വിജയരാജമല്ലികയുടെ മല്ലികാവസന്തം 2019 ലെ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്ക്കാരത്തിന് അര്‍ഹയായത്.
6. ഫൈന്‍ ആര്‍ട്സ്
അനുപമാ ഏലിയാസ്
എറണാകുളം
സ്ത്രീയുടെ സ്വത്വം തൊലിപ്പുറത്തല്ല അവരുടെ ആന്തരിക ജീവിതത്തിലും ജൈവഘടനയിലുമാണ് എന്ന് വിളിച്ചോതുന്നവയാണ് അനുപമയുടെ ചിത്രങ്ങള്‍. ദൃശ്യഭാഷാപരമായ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ വിജയിച്ചു എന്നുമാത്രമല്ല തന്റെ ശൈലി തിരിച്ചറിയപ്പെടുന്ന രീതിയിലേയ്ക്ക് ഉയരുകയും ചെയ്തു. ഈ മികവ് പരിഗണിച്ചാണ് അനുപമാ ഏലിയാസ് 2019 ലെ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്ക്കാരത്തിന് അര്‍ഹയായത്.
7. കായികം - പുരുഷന്
എച്ച്.എസ്. പ്രണോയ്
തിരുവനന്തപുരം
ഇന്‍ഡ്യക്കായി 2018-19 വര്‍ഷങ്ങളില്‍ ബാഡ്മിന്റണില്‍ മികച്ച പ്രകടനം നടത്തി നിരവധി നേട്ടങ്ങള്‍ കൊയത മികവ് പരിഗണിച്ചാണ് എച്ച്.എസ്. പ്രണോയ് 2019 ലെ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്ക്കാരത്തിന് അര്ഷനായത്.
. കായികം - വനിത
വി.കെ. വിസ്മയ
കണ്ണൂര്‍
4 X 400 മീറ്റര്‍ റിലേയില്‍ 2019 ല്‍ നടന്ന ദോഹ ഏഷ്യന്‍ അത്്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി, 2018 ലെ 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ 4 X 400 ല്‍ സ്വര്‍ണ്ണം തുടങ്ങിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയ മികവ് പരിഗണിച്ചാണ് കുമാരി വി.കെ. വിസ്മയ 2019 ലെ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്ക്കാരത്തിന് അര്‍ഹമായത്.
9. ശാസ്ത്രം
ഡോ. സൂരജ് സോമന്
തിരുവനന്തപുരം
സി.എസ്.ഐ.ആര്. നാഷണല്‍ ഇന്സ്റ്റിസ്യൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്നോളജി എന്ന സ്ഥാപനത്തിലെ ഫോട്ടോ കെമിസ്ട്രി വിഭാഗത്തിലെ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിക്കുന്നു. മികച്ച അക്കാഡമിക് യോഗ്യതകളും ഫോട്ടോ കെമിസ്ട്രി മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുന്നുന്ന നിര്‍ണ്ണായക കണ്ടുപിടിത്തങ്ങള്‍ ഡോ. സൂരജിന്റെതായിട്ടുണ്ട്. ഇത്തരത്തില്‍ മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഡോ. സൂരജ് സോമനെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്.
10. സംരംഭകത്വം
ജാബിര്‍.കാരാട്ട്
കോഴിക്കോട്
മാലിന്യ സംസ്ക്കരണം പരിസ്ഥിതി സൗഹൃദമായ സാങ്കേതിക വിദ്യയിലൂന്നിയ ഒരു നൂതന സംരംഭമാണ് ഗ്രീന്‍ വേസ്റ്റ് മാനേജ്മെന്റ്. സമൂഹത്തിന്റെ എല്ലാതലങ്ങളെയും സ്പര്‍ശിക്കുന്ന പ്രവര്‍ത്തനം കൂടിയാണ് ഈ സംരംഭത്തിലൂടെ നടത്തി വരുന്നത്. നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മികവിന്റെ കൂടി അടിസ്ഥാന ത്തിലാണ് 2019 സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്ക്കാരത്തിന് ജാബിര്‍.കാരാട്ട് അര്‍ഹനാക്കിയത്.
11. കൃഷി
സൈഫുള്ള.പി
മലപ്പുറം
വ്യത്യസ്തതകളിലൂടെ മാത്രം സഞ്ചരിക്കുന്ന കര്ഷകന് മരുന്ന് ചെടികള്‍ നട്ട് വളര്‍ത്തി ഔഷധ തോട്ടമാക്കി അതില്‍ നിന്നും ഗവേഷണം നടത്തി മനുഷ്യനും പ്രകൃതിക്കും ദോഷഫലങ്ങള്‍ ഇല്ലാത്ത കീടനാശിനികളുടെ കണ്ടുപിടിത്തം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം വിളവൈവിധ്യം, നൂതന സാങ്കേതിക വിദ്യയുടെ അവലംബം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് 2019 ലെ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരത്തിന് സൈഫുള്ള.പി. അര്‍ഹനായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.