ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം; ഫഹദ് ഫാസിലും മല്ലിക സാരാഭായിയും മുഖ്യാതിഥികൾ
- Published by:Naseeba TC
- news18-malayalam
Last Updated:
നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം. നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷം ഉദ്ഘാടനം ചെയ്യും. സിനിമ താരം ഫഹദ് ഫാസിൽ, നർത്തകി മല്ലി സാരാഭായി എന്നിവരാണ് ചടങ്ങിലെ മുഖ്യാതിഥികൾ.
നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും അരങ്ങേറും. തുടര്‍ന്ന് ബിജുനാരായണന്‍-റിമി ടോമി സംഘത്തിന്റെ സംഗീതനിശ നടക്കും.
Also Read- ‘പൊളി ശരത്തേ, ട്രാക്ക് മാറ്റ്’; വൈറലായി കൊല്ലം കളക്ടറുടെ ഓണം സ്പെഷ്യല്‍ ഡാന്‍സ്
ഇനി ഏഴ് ദിനങ്ങൾ തലസ്ഥാന നഗരിയിൽ ഉത്സവാഘോഷമാണ്. കനകക്കുന്ന് ഉൾപ്പെടെ 31 വേദികളിലായി വിവിധ കലാപരിപാടികൾ നടക്കും. കനകക്കുന്നിൽ മാത്രം അഞ്ച് വേദികളുണ്ട്. 800 അധികം കലാകാരന്മാരാണ് ഇതിനായി എത്തുന്നത്.
advertisement
കനകക്കുന്നില്‍ എല്ലാ ദിവസവും വൈകിട്ട് ഏഴ് മണിക്ക് ലേസര്‍ ഷോ അരങ്ങേറും. വെള്ളയമ്പലത്തു നിന്ന് ആരംഭിക്കുന്ന സമാപന ഘോഷയാത്രയോടെ സെപ്റ്റംബർ രണ്ടിന് വാരാഘോഷം സമാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 27, 2023 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം; ഫഹദ് ഫാസിലും മല്ലിക സാരാഭായിയും മുഖ്യാതിഥികൾ