കേരള സർവകലാശാലയിൽ ഇത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; 71 വിദ്യാർത്ഥികൾക്കും പുനഃപരീക്ഷ
- Published by:ASHLI
- news18-malayalam
Last Updated:
ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ പൂജപ്പുര കോഓപ്പറേറ്റീവ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ താൽക്കാലിക അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ വിസി നിർദ്ദേശം നൽകി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ 71 വിദ്യാർത്ഥികളും പുനപരീക്ഷ എഴുതണമെന്ന് തീരുമാനം. ഏപ്രിൽ എഴിന് പുനപരീക്ഷ നടത്താനും അന്ന് എഴുതാൻ കഴിയാത്തവർക്ക് ഏപ്രിൽ 22ന് വീണ്ടും പരീക്ഷ നടത്താനും സർവകലാശാല തീരുമാനിച്ചു. പുനപരീക്ഷയുടെ ഫലം നാലു ദിവസത്തിനുള്ളിൽ തന്നെ പ്രഖ്യാപിക്കുമെന്നും ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ പൂജപ്പുര കോഓപ്പറേറ്റീവ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ താൽക്കാലിക അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനും വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ നിർദ്ദേശം നൽകി.
ഏഴ് കോളേജുകളിൽ ആയാണ് പരീക്ഷ നടത്തുക. കുട്ടികൾക്ക് അടുത്തുള്ള കോളേജുകൾ തിരഞ്ഞെടുക്കാം. പരീക്ഷ 7നും 22 നും എഴുതിയാലും സെമസ്റ്റർ പരീക്ഷ നടന്ന തീയതിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക. അതേസമയം ഉത്തരക്കടലാസ് മൂല്യനിർണയം ചെയ്യുന്നതിൽ സർവകലാശാലയുടെ ഭാഗത്ത് തെറ്റ് സമ്മതിച്ചതായി വിസി അംഗീകരിച്ചു. ആഭ്യന്തര അന്വേഷണം നടത്തി വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കും. മൂല്യനിർണയത്തിനായി ഉത്തരക്കടലാസുകൾ അയക്കാൻ വൈകിയിട്ടുണ്ട്. പരീക്ഷാ വിഭാഗത്തിലെ ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
April 02, 2025 10:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള സർവകലാശാലയിൽ ഇത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; 71 വിദ്യാർത്ഥികൾക്കും പുനഃപരീക്ഷ