തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (മെയ് 16 ) 8 ജില്ലകളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36°C വരെയും, കണ്ണൂർ,മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ ചൂട് അനുഭവപ്പെടാനാണ് സാധ്യത.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം 2023 മേയ് 16ന് (മഞ്ഞ അലർട്ട്) മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസസ്ഥാ വകുപ്പ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.