പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു

Last Updated:

മന്ത്രിസഭാ ഉപസമിതിയെ വിഷയം പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു

പിണറായി വിജയൻ‌, ബിനോയ് വിശ്വം
പിണറായി വിജയൻ‌, ബിനോയ് വിശ്വം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ ഭാഗമാകില്ലെന്ന് കേരളം. ഒപ്പിട്ട കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ ഉപസമിതിയെ വിഷയം പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കേന്ദ്രത്തെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയിലാണ് ശിവന്‍കുട്ടി സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
പിഎം ശ്രീ കരാറില്‍നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നെങ്കിലും ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കത്തയക്കാത്തതില്‍ സിപിഐ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിക്കില്ലെന്ന് ഇതിനു പിന്നാലെ മന്ത്രി ശിവന്‍കുട്ടി പ്രതികരിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ നിയമോപദേശം ലഭിച്ചശേഷം കത്തയക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പദ്ധതിയില്‍ ഭാഗമാകില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍, കേന്ദ്ര സർക്കാരിന് കത്തയച്ചിരിക്കുന്നത്.
advertisement
പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം എന്ന് രണ്ടാഴ്ചയ്ക്ക് മുൻ‌പ് ചേർന്ന മന്ത്രി സഭാ യോ​ഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. എന്നാൽ പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ച് കത്ത് കേന്ദ്രത്തിന് അയച്ചിരുന്നില്ല. തീരുമാനമെടുത്ത് 13 ദിവസങ്ങൾക്ക് ശേഷമാണ് കത്ത് അയക്കുന്നത്. രാവിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ സന്ദർശിച്ച് കത്ത് വൈകുന്നതിലുള്ള തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ കത്തിന്റെ കരട് സിപിഐ മന്ത്രിമാരെ കാണിച്ച ശേഷം ഇപ്പോൾ കേന്ദ്രത്തിന് അയച്ചിരിക്കുന്നത്.
Summary: Kerala will not be part of the Central Government's PM SHRI scheme. Kerala has written to the Centre demanding the cancellation of the agreement it had signed. The government decided to withdraw from the scheme following opposition from the CPI (Communist Party of India). The letter sent to the Centre also mentions that a Cabinet sub-committee has been appointed to study the issue. CPI ministers had met the Chief Minister this morning to express their dissatisfaction over the delay in sending the letter.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു
Next Article
advertisement
പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു
പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു
  • കേരളം പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു

  • പിഎം ശ്രീ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു

  • പദ്ധതി പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കത്തിൽ പറയുന്നു

View All
advertisement