കശ്മീരിൽ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത് മകളുടെ മുന്നില്‍വെച്ച്; യാത്ര പുറപ്പെട്ടത് ഭാര്യക്കും മകള്‍ക്കും കൊച്ചുമക്കള്‍ക്കൊപ്പം
- Published by:Sneha Reghu
- news18-malayalam
Last Updated:
കാശ്മീരില്‍ ഭീകരർ കൊല്ലപ്പെടുത്തിയ രാമചന്ദ്രന്‍ 1991 ലെ ജില്ല കൗൺസിൽ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു
കൊച്ചി: പഹൽഗ്രാം ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. കൊല്ലപ്പെട്ടവരിൽ എറണാകുളം സ്വദേശി എൻ. രാമചന്ദ്രനും (65) ഉണ്ടായിരുന്നു. എറണാകുളം ഇടപ്പള്ളി മോഡേണ്‍ ബ്രഡിനടുത്ത് മങ്ങാട്ട് റോഡ് നീരാഞ്ജനത്തില്‍ എൻ. രാമചന്ദ്രൻ (65) നാട്ടില്‍നിന്നും തിങ്കളാഴ്ചയാണ് യാത്ര തിരിച്ചത്. ഭാര്യ ഷീല, മകള്‍ അമ്മു, മകളുടെ രണ്ട് കുട്ടികള്‍ എന്നിവർക്കൊപ്പമുള്ള യാത്രക്കിടയിലാണ് രാമചന്ദ്രന്റെ ജീവൻ നഷ്ടമായത്.
കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വഴിയാണ് രാമചന്ദ്രനും കുടുംബവും കശ്മീരിൽ എത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു ഇവർ പഹല്‍ഗാമിലെത്തുന്നത്. മകളുടെ മുന്നിൽ വച്ചായിരുന്നു രാമചന്ദ്രൻ കൊല്ലപ്പെട്ടത്. മരണവിവരം നാട്ടിൽ അറിയിച്ചത് മകൽ അമ്മുവായിരുന്നു. രാമചന്ദ്രന്റെ കുടുംബം സുരക്ഷിതമാണെന്നാണ് വിവരം. രാമചന്ദ്രൻ ദീർഘകാലം അബുദാബിയിൽ ജോലി ചെയ്തിരുന്നു.
രാമചന്ദ്രന്റെ മകൾ ദുബായിലാണ് ജോലി ചെയ്യുന്നത്. ഇവർ നാട്ടിലെത്തിയതിന് പിന്നാലെയാണ് ഒന്നിച്ച് വിനോദ സഞ്ചാരത്തിന് യാത്ര പുറപ്പെട്ടത്. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിയാണ് മരിച്ച രാമചന്ദ്രൻ. കാശ്മീരില്‍ ഭീകരർ കൊല്ലപ്പെടുത്തിയ രാമചന്ദ്രന്‍ 1991 ലെ ജില്ല കൗൺസിൽ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു.
advertisement
വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഏറ്റവും ഭീകരമായ ആക്രമണമാണ് ചൊവ്വാഴ്ച നടന്നത്. പഹല്‍ഗാമിലെ സുരക്ഷാ നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരില്‍ എത്തിയിരുന്നു. സംഭവസ്ഥലത്ത് കാര്യങ്ങള്‍ വിലയിരുത്താനും വേണ്ട നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി അമിത് ഷായ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 23, 2025 9:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കശ്മീരിൽ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത് മകളുടെ മുന്നില്‍വെച്ച്; യാത്ര പുറപ്പെട്ടത് ഭാര്യക്കും മകള്‍ക്കും കൊച്ചുമക്കള്‍ക്കൊപ്പം