വൃക്ഷത്തൈകൾ നട്ട് DYFI കരുമാലൂർ മേഖല കമ്മിറ്റി
- Reported by:Nandana KS
- local18
- Published by:Gouri S
Last Updated:
ജൂൺ 5 പരിസ്ഥിതി ദിനാചാരണത്തിൻ്റെ ഭാഗമായി DYFI കരുമാല്ലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നടലും പരിസ്ഥിതി നീതി സാമ്രാജ്യത്വ വിരുദ്ധ പ്രതിജ്ഞ എടുക്കലും സംഘടിപ്പിച്ചു.
പരിസ്ഥിതിക്കായ് DYFI കരുമാല്ലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നടലും പ്രതിജ്ഞ എടുക്കലും സംഘടിപ്പിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനാചാരണത്തിൻ്റെ ഭാഗമായി DYFI കരുമാല്ലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നടലും പരിസ്ഥിതി നീതി സാമ്രാജ്യത്വ വിരുദ്ധ പ്രതിജ്ഞ എടുക്കലും സംഘടിപ്പിച്ചു. പരിപാടിയുടെ മേഖല തല ഉദ്ഘാടനം പുതുക്കാട് വെച്ച് 17ആം വാർഡ് മെമ്പർ ശ്രീദേവി സുധി നിർവഹിച്ചു. DYFI കരുമാല്ലൂർ മേഖല പ്രസിഡൻ്റ് ദീപു ശശിധരൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അരുൺ എം എ സ്വാഗതവും, മേഖല വൈസ് പ്രസിഡൻ്റ് രേവതി രാകേഷ് നന്ദിയും പറഞ്ഞു. മേഖല കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
advertisement
'ഭൂമിയിൽ ജീവൻ്റെ തുടിപ്പിന് കാവലാവാൻ, പരിസ്ഥിതി നീതിയിലൂന്നിയ പ്രവർത്തനങ്ങളിൽ സദാ പങ്കുചേരുമെന്നും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളിൽ മനസും ശരീരവും അർപ്പിച്ച് അണിചേരുമെന്നും പ്രതിജ്ഞ ചെയ്യുന്നു' എന്ന വാക്കുകളിലായിരുന്നു പ്രതിജ്ഞ അവസാനപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jun 07, 2025 12:48 PM IST










