നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'യു.ഡി.എഫിന്റെ നേതൃത്വം കോൺഗ്രസ് മുസ്ലീം ലീഗിന് കൈമാറി; മതനിരപേക്ഷ നിലപാട് അടിയറ വച്ചു': കോടിയേരി

  'യു.ഡി.എഫിന്റെ നേതൃത്വം കോൺഗ്രസ് മുസ്ലീം ലീഗിന് കൈമാറി; മതനിരപേക്ഷ നിലപാട് അടിയറ വച്ചു': കോടിയേരി

  ഭാവി രാഷ്ട്രീയം യുഡിഎഫിനനുകൂലമാകാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.

  കോടിയേരി ബാലകൃഷ്ണൻ

  കോടിയേരി ബാലകൃഷ്ണൻ

  • Share this:
   തിരുവനന്തപുരം: മതനിരപേക്ഷ സഖ്യത്തിനെതിരെ വിശാലമായ കൂട്ടുകെട്ടുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജമാ അത്തെ ഇസ്ലാമിയുമായി മുന്നണി ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പോപ്പുലര്‍ ഫ്രണ്ടുമായും എസ്.ഡി.പി.ഐയുമായും അവര്‍ മുന്നണിയുണ്ടാക്കുകയാണെന്നും കോടിയേരി പറഞ്ഞു.

   മുസ്ലിം ലീഗിനെ ഫലത്തില്‍ നയിക്കുന്നത് ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണ്. ജമാ അത്തിനെ എതിര്‍ത്തവരായിരുന്നു അവര്‍. ജമാ അത്തേ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും ഭാഗമായി പ്രവര്‍ത്തിക്കുന്ന നില മുസ്ലിം ലീഗിന് വന്നിരിക്കുകയാണ്. തുര്‍ക്കിയിലുള്ള മ്യൂസിയം മുസ്ലിം പള്ളിയാക്കിയപ്പോള്‍ അനുകൂലിച്ചത് ജമാ അത്തെ ഇസ്ലാമിയാണ്. അതിനനുസരിച്ചാണ് മുസ്ലിം ലീഗ് നിലപാട് സ്വീകരിച്ചത്.ലീഗിന്റെ നിലപാടില്‍ വന്ന മാറ്റമായിരുന്നു അതെന്നും കോടിയേരി ആരോപിച്ചു.

   യുഡിഎഫിനെ ഇത്ര കാലം നയിച്ചവരില്‍ നിന്നും മാറി അത് ചെന്നിത്തലയും എംഎം ഹസനുമൊക്കെയായിരിക്കുന്നു. ആര്‍എസ്എസിന് അവസരം സൃഷ്ടിക്കാനാണ് ഈ പുതിയ കൂട്ടുകെട്ട് സഹായിക്കുന്നത്. ഭാവി രാഷ്ട്രീയം യുഡിഎഫിനനുകൂലമാകാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇത് പുന:പരിശോധിക്കാന്‍ യുഡിഎഫ് തയ്യാറാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

   രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ കേരളത്തിലെ നിലപാടിനെ രാഹുല്‍ ഗാന്ധി അംഗീകരിച്ചില്ല. എന്നാല്‍ ചെന്നിത്തല രാഹുലിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു. ഹൈക്കമാന്റിനെ തള്ളാന്‍ ചെന്നിത്തല സന്നദ്ധമായത് ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താനാണ്. ഇതാണ് അണിയറയില്‍ നടക്കുന്നത്.അതിന്റെ ഭാഗമായാണ് ബിജെപിയെ കോണ്‍ഗ്രസ് വിമര്‍ശിക്കാത്തത്. ഇത് അപകടകരമാണ്. അതിനാല്‍, മതനിരപേക്ഷ കേരളം സംരക്ഷിക്കാനാണ് ഇടതുജനാധിപത്യ മുന്നണി കേരളത്തോട് അഭ്യര്‍ഥിക്കുന്നതെന്നും കോടിയേരി പറഞ്ഞു
   Published by:Aneesh Anirudhan
   First published:
   )}