കാരുണ്യം ഉത്സവമാക്കുന്ന കൊട്ടാരക്കര അമ്മുമ്മക്കാവ് ദേവീ ക്ഷേത്രം

Last Updated:

ക്ഷേത്ര പരിസരങ്ങളിലെ വീടുകളിൽ വയ്ക്കുന്ന ചെറുവഞ്ചിപെട്ടികളിൽ നിറയുന്ന പണവും, സുമനസുകളുടെ സഹായവുമാണ് കരുന്ന്യോത്സവത്തിന് കരുത്തുപകരുന്നത്.

അമ്മുമ്മക്കാവ് ദേവീ ക്ഷേത്രം കൊട്ടാരക്കര
അമ്മുമ്മക്കാവ് ദേവീ ക്ഷേത്രം കൊട്ടാരക്കര
സഹജീവികളോടുള്ള കാരുണ്യവും സ്നേഹവുമാണ് ദേവിക്കുള്ള ഏറ്റവും വലിയ വഴിപാട് എന്ന തിരിച്ചറിവിൽ കാരുണ്യോത്സവം നടത്തുന്ന ഒരു ക്ഷേത്രമുണ്ട് കൊല്ലം കൊട്ടാരക്കരയിൽ. ഉത്സവാഘോഷങ്ങളുടെ ആർഭാടങ്ങൾ ഒഴിവാക്കി സ്വരുക്കൂട്ടിയ തുക നിർധനരായ കിടപ്പുരോഗികൾക്ക് നൽകുകയാണ് ക്ഷേത്രം ഭരണസമിതി. വനിതാ കൂട്ടായ്മയിലൂടെയാണ് അമ്മുമ്മക്കാവ് ദേവീ ക്ഷേത്ര ഭരണസമിതി പ്രവർത്തിക്കുന്നത്.
മുപ്പതുലക്ഷത്തോളം രൂപയാണ് രോഗശയ്യയിൽ കിടക്കുന്ന രോഗികൾക്ക് കൊട്ടാരക്കര അമ്മുമ്മക്കാവ് ഇതുവരെ നൽകിയത്. പത്തുവർഷകാലമായി ക്ഷേത്രോത്സവം കാരുണ്ണ്യോത്സവമായിട്ടാണ് നടത്തിവരുന്നത്. ക്ഷേത്ര പരിസരങ്ങളിലെ വീടുകളിൽ വയ്ക്കുന്ന ചെറുവഞ്ചിപെട്ടികളിൽ നിറയുന്ന പണവും, സുമനസുകളുടെ സഹായവുമാണ് കരുന്ന്യോത്സവത്തിന് കരുത്തുപകരുന്നത്.
ക്ഷേത്രത്തിലെ മൂന്ന് ദിവസത്തെ ഉത്സവത്തിൻ്റെ അവസാന ദിവസമാണ് കാരുണ്യ ഉത്സവം നടത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kollam/
കാരുണ്യം ഉത്സവമാക്കുന്ന കൊട്ടാരക്കര അമ്മുമ്മക്കാവ് ദേവീ ക്ഷേത്രം
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement