വിശ്വാസികൾക്ക് തേക്കിലയിൽ നേർച്ച പുഴുക്ക് ; നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി
- Published by:naveen nath
- local18
- Reported by:JUBY SARA KURIAN
Last Updated:
പുഴുക്ക് നേർച്ചയ്ക്ക് പ്രസിദ്ധമായ പള്ളിയാണ് കോട്ടയം ജില്ലയിലെ നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി. യോഹന്നാൻ മാംദാനയുടെ തിരുന്നാളിന്റെ പ്രധാന ചടങ്ങാണ് നെടുംകുന്നം പള്ളിയിലെ പുഴുക്ക് നേർച്ച. വെണ്ണപോലെ വെന്ത കപ്പയും, കാച്ചിലും, ചേമ്പും, ഏത്തക്കായ്ക്ക് ഒപ്പം ബീഫും മസാലക്കൂട്ടും കൂടി ചേരുമ്പോൾ പ്രശസ്തമായ പുഴുക്ക് നേർച്ച തയ്യാറാകും.
എല്ലാ വർഷവും വൃശ്ചിക മാസം പതിമൂന്നിനാണ് തേക്കിലയിൽ പുഴുക്ക് നേർച്ച നടത്തുന്നത്. അര ലക്ഷത്തിലേറെ വിശ്വാസികളാണ് വർഷം തോറും നേർച്ച പുഴുക്ക് കഴിക്കാൻ ഇവിടേക്ക് എത്തുന്നത്. നെടുംകുന്നം ഇടവകയുടെ ആദ്യ വികാരി ആയിരുന്ന നെടുങ്ങോത്തച്ചൻ എന്ന കളത്തൂർ കുളങ്ങര എബ്രഹാം അച്ചനാണ് പുഴുക്ക് നേർച്ച തുടങ്ങി വെച്ചത്. 1803ൽ ആണ് ഇവിടെ ആദ്യമായി ദേവാലയം നിർമ്മിക്കുന്നത്. പള്ളിയിൽ എത്തുന്ന വിശ്വാസികൾക്ക് ഇപ്പോഴും തേക്കിലയിൽ ആണ് നേർച്ച പുഴുക്ക് നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
December 13, 2023 8:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
വിശ്വാസികൾക്ക് തേക്കിലയിൽ നേർച്ച പുഴുക്ക് ; നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി